തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.@യോഹന്നാൻ 3:16
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

വില്യം റീസ് (1802–1883), 1 ഉം 2 ഉം ചരണങ്ങൾ (ഡീമ ഗാറിയാഡ് സെൽ ഇമോറോ എഡ്); 3ഉം 4ഉം ചരണങ്ങൾ വില്യം വില്യംസ് എഴുതിയതാണെന്നു കരുതാം. 'ബാപ്റ്റിസ്റ്റ് ബുക്ക് ഓഫ് പ്രെയ്‌സിൽ'1900 വെൽഷ് ഭാഷയിൽ നിന്നും ഇംഗ്ളീഷിലേക്ക് തർജ്ജിമ ചെയ്തതു വില്യം എഡ്വേഡ്‌സ്. സൈമണ്‍ സഖറിയ, 2017.

വേൻകൂവർ, റോബര്‍ട്ട് ലോറി, 1876 (🔊 pdf nwc).

ഛായാചിത്രം
റോബര്‍ട്ട് ലോറി
1826–1899

ആഴി പോൽ വൻ സ്നേഹം ഇതാ,
ദയയോ പ്രളയം പോൽ!
ജീവനാ-ഥൻ വീണ്ടെടുപ്പായ്,
ചൊരിഞ്ഞു ദിവ്യ രക്തം.
മറക്കാ തൻ സ്നേഹമെന്നും,
മറക്കാ തൻ സ്തുതിയെ-
നിത്യമായും വാഴ്ത്തിപ്പാടും,
രക്ഷകാ എൻ യേശുവേ!

ഗോൽഗോഥാ മലമുകളിൽ,
രക്തത്തിൻ ഉറവയായ്,
അണപൊ-ട്ടി ദൈവ കൃപ,
അലതല്ലി ആഴിപോൽ!
കാരുണ്യം പരന്നൊഴുകി,
മേലിൽ നിന്നും ചൊരിഞ്ഞു,
സ്വർഗ്ഗ നീതി സമാധാനം
പാപ ലോ-കത്തെ പുൽകി!

നിൻ സ്നേഹം നൽകെനിക്കെന്നും,
നിന്നെ എന്നും സ്നേഹിപ്പാൻ,
നിൻ രാജ്യം തേടീടാൻ എന്നും,
നിന്നെ എന്നും സ്തുതിപ്പാൻ.
നീ താനെൻ മഹത്വമെന്നും,
കാണുന്നില്ല മറ്റൊന്നും,
ശുദ്ധനായ് നീ എന്നെ മാറ്റി,
ഞാനപ്പോൾ സ്വതന്ത്രനായ്‌!

നയിക്കൂ നിൻ സത്യ പാതെ,
നിൻ ആത്മ വചനത്താൽ,
നിൻ കൃപ മതിയെനിക്കു,
നിന്നിൽ ഞാൻ ആശ്രയിക്കും.
ചൊരിക നിൻ പൂർണ്ണതയെ,
സ്നേഹവും നിൻ ശക്തിയും,
അളവെന്ന്യേ നിർലോഭമായ്,
ഹൃത്തിനെ ആകർഷിപ്പൂ!