അവരോ: ഞങ്ങളോടു കൂടെ പാര്‍ക്കുക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞു അവനെ നിര്‍ബന്ധിച്ചു.@ലൂക്കൊസ് 24:29
ഛായാചിത്രം
റവ. തോമസ്‌ കോശി
(1857–1940)

ഹെന്‍ട്രി എഫ്. ലൈറ്റ്, 1847 (Abide with Me). റവ. തോമസ്‌ കോശി (1857–1940).

ഈവന്‍റ്റൈട്, വില്യം എച്ച്. മൊങ്ക്, 1861 (🔊 pdf nwc).

ഛായാചിത്രം
വില്യം എച്ച്. മൊങ്ക്
(1823–1889)

മിസ്സസ്സ്. മൊങ്ക് പശ്ചാത്തലം വിവരിച്ചു: ഈ സംഗീതം രചിക്കപ്പെട്ടത്‌ തീവ്ര ദുഖത്തിന്റെ സന്ദര്‍ഭത്തിലാണ്. ഞങ്ങള്‍ പതിവായി എല്ലാ ദിവസവും അസ്തമിക്കുന്ന സൂര്യനെ നോക്കി ഇരിക്കാറു ണ്ടായിരുന്നു. അവസാന സൂര്യ രശ്മിയും കണ്‍ മറഞ്ഞപ്പോള്‍ ഒരു കടലാസില്‍ പെന്‍സില്‍ കൊണ്ടു കുറിച്ച ഈ ഗാനം ലോകത്തിന്റെ അറ്റത്തോളവും പിന്നീട് ചെന്നെത്തി.

കൂടെ പാര്‍ക്ക നേരം വൈകുന്നിതാ
കൂരിരുളേറുന്നു പാര്‍ക്ക ദേവാ
ആശ്രയം വേറില്ലാ നേരം തന്നില്‍
ആശ്രിത വത്സലാ കൂടെ പാര്‍ക്ക

ആയുസ്സാം ചെറുദിനം ഓടുന്നു
ഭൂസന്തോഷ മഹിമ മങ്ങുന്നു
ചുറ്റിലും കാണുന്നു മാറ്റം കേടും
മാറ്റമില്ലാ ദേവാ കൂടെ പാര്‍ക്ക

നോട്ടം പോരാ - വാക്കുകളും പോരാ
വാത്സല്ല്യമായ്, ദീര്‍ഘ ക്ഷമയോടെ
ശിഷ്യരോടോത്തു പാര്‍ത്ത നാള്‍കള്‍ പോല്‍
എന്നുമെന്‍ സ്വന്തമായ് കൂടെ പാര്‍ക്ക.*

രാജരാജന്‍ പോല്‍ ഭയങ്കരനായ്
സാധുവെ ദര്‍ശ്ശിച്ചീടരുതേ നിന്‍
ചിറകിന്‍ കീഴ് സൗഖ്യവരമോടെ
നന്മ ദയ നല്‍കി കൂടെ പാര്‍ക്ക.

ഏകി കഷ്ടതയില്‍ സഹതാപം
അപേക്ഷയില്‍ മനസ്സലിവോടെ
നിസ്സഹായരിന്‍ സഹായകനായ്
വന്നു രക്ഷിച്ചു നീ കൂടെ പാര്‍ക്ക.

സദാനിന്‍ സാന്നിദ്ധ്യം വേണം താതാ
പാതകന്മേല്‍ ജയം നിന്‍ കൃപയാല്‍
തുണ ചെയവാന്‍ നീയല്ലാതാരുള്ളൂ
സന്തോഷ സന്താപേ കൂടെ പാര്‍ക്ക.

ശത്രുഭയമില്ലാ നീ ഉണ്ടെങ്കില്‍
ലോകകണ്ണീരിന്നില്ല കൈപ്പൊട്ടും
പാതാളമേ ജയമെവിടെ നിന്‍
മൃത്യു മുള്‍ പോയ് ജയം കൂടെ പാര്‍ക്ക.

കണ്ണടഞ്ഞീടുമ്പോള്‍ നിന്‍ ക്രൂശ്ശിനെ
കാണിക്ക മേല്‍ ലോകമഹിമയും
ഭൂമിഥ്യ; നിഴല്‍ ഗമിക്കുന്നിതാ
ഭാഗ്യോദയമായ് നീ കൂടെ പാര്‍ക്ക.

*സൈമണ്‍ സഖറിയ, 2011.