അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു.@യെശയ്യാവ് 53:3
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

യോഹാൻ ഹീർമേൻ ഡെവോട്ടി മ്യുസിക്ക കോർഡിസ്, 1630 (ഹെർലീബ്സ്റ്റർ യേസു); ജർമ്മൻ ഭാഷയിൽ നിന്നും ഇംഗ്ളീഷിലേക്ക് തർജ്ജിമ ചെയ്തതു റോബർട്ട് എസ്സ്. ബ്രിഡ്‌ജസ്സ്‌, 1899. സൈമണ്‍ സഖറിയ, 2017.

ഹെർലീബ്സ്റ്റർ യേസു, യോഹാൻ ക്രൂഗർ, ന്യൂവ്സ് വൊൾകോംളിച്ചസ് ഗസാബുക് ഔസ്ബർഗിച്ചെർ കൺഫെഷൻ(ബർലിൻ: 1640) (🔊 pdf nwc). ബാഹ് അദ്ദേഹത്തിന്റെ 'സെന്റ്. മാത്യു പേഷൻ' ന്റെ ഭാഗത്തിന്റെ അടിസ്ഥാനത്തിൽ രചിച്ചതാണു സംഗീതം.

ഛായാചിത്രം
യോഹാൻ ഹീർമേൻ
1585–1647

യേ-ശുവേ നാ-ഥാ നീ എത്ര സഹിച്ചു!
മാ-നുഷ്യർ നി-ന്നെ നിന്ദിച്ചു വിധിച്ചു.
ശ-ത്രുക്കൾ മി-ത്രർ വെറുത്തല്ലോ നിന്നെ,
എ-ത്രയോ ക്രൂരം!

ആ-രുടെ കുറ്റം നിന്മേൽ ചാർത്തി അ-വർ?
യേ-ശു എൻ പാ-പം നീക്കി തന്നു അന്നു
ഞാ-നത്രെ നി-ന്നെ ഉപേക്ഷിച്ചു പോയി
നി-ന്നെ ക്രൂശിച്ചു.

ആ-ടുകൾക്കായി ഇടയൻ മരി-ച്ചോ!
പു-ത്രൻ ബലിയായ് അടിമക്കുവേ-ണ്ടി!
മാ-നവ പാ-പം പോക്കിടുവാനാ-യി,
ദൈ-വ മാദ്ധ്യസ്ഥം!

യേ-ശുവേ നാഥാ നിൻ സ്നേ-ഹാവതാരം,
മർ-ത്യമാം ദുഃഖം, നിൻ ജീവനിൻ ത്യാഗം,
മ-രണ ദുഃഖം, കയ്പേറും നിൻ നോവും,
എൻ രക്ഷക്കായി.

കാ-രുണ്യ ദേവാ, യാചിപ്പാൻ അയോ-ഗ്യൻ,
വാ-ഴ്ത്തും ഞാൻ നിന്നെ, പ്രാർത്ഥിച്ചീടും എന്നും.
നിൻ സ്നേഹത്തെ ഞാൻ ധ്യാനിച്ചീടും എന്നും,
ഞാൻ യോഗ്യനല്ലേ!