ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.@1 തിമൊഥെയൊസ് 2:5–6
ഛായാചിത്രം
റാൽഫ് ഇ. ഹഡ്സണ്‍
1843–1901

ഐസക്ക് വാട്സ്, ഹിംസ് ആന്റ് സ്പിരിച്വൽ സോങ്‌സ് 1707–09, ബുക്ക് II, നമ്പർ 9, 1885 ൽ റാൽഫ് ഇ. ഹുഡ്‌സൺഇതിന്റെ പല്ലവി എഴുതി. സൈമണ്‍ സഖറിയ, 2016.

മാർട്യർഡം ഹ്യൂഗ് വിത്സൺ, 1800 (🔊 pdf nwc) (ചരണം ഉപയോഗിക്കുന്നില്ല).

ഛായാചിത്രം
ഐസക്ക് വാട്സ്
1674–1748

1850 ലെ ശരത്കാലത്തിൽ പതിമൂന്നാം തെരുവിലെ മെത്തഡിസ്റ് പള്ളിയിൽ ഉണർവ്വ് യോഗങ്ങൾ നടത്തി വരികയായിരുന്നു. ഞങ്ങളിൽ ചിലർ എല്ലാ സന്ധ്യയിലും അവിടെ കടന്നു ചെന്നിരുന്നു; രണ്ടു സന്ദർഭങ്ങളിൽ ഞാൻ തിരുവത്താഴം എടുത്തിരുന്നു (എന്നിരുന്നാലും1850 നവംബർ 20ലെ ഒരു സന്ധ്യയിൽ വരെ) ഞാൻ ആഗ്രഹിച്ച പോലുള്ള സന്തോഷം അനുഭവപ്പെട്ടില്ല. അന്നു എനിക്കു ആ പ്രകാശം ലഭിച്ചില്ലെങ്കിൽ ഒരിക്കലും ലഭിക്കയില്ല എന്നു തോന്നിയതിനാൽ ഞാൻ ഏകനായി അൾത്താരയിലേക്കു എഴുന്നേറ്റു ചെന്നു. ഒരു പ്രാത്ഥന കഴിച്ചതിനു ശേഷം, അവർ ഗംഭീരമായ പഴയ സമർപ്പണഗീതം പാടുവാൻ തുടങ്ങി.

അലാസ്‌, ആൻഡ് ഡിഡ് മൈ സേവ്യർ ബ്ലീഡ്, ആൻഡ് ഡിഡ് മൈ സൊവ്രീൻ ഡൈ (അയ്യോ! ഇതാ എൻ ര-ക്ഷകൻ, രക്തം ചിന്തി വീണ്ടു).

ഒടുവിലെ ചരണത്തിന്റെ ഹിയർ ലോർഡ്, ഐ ഗിവ് മൈ സെൽഫ് എവേ, (തരു-ന്നിതാ എന്നെ മുറ്റും) എന്ന മൂന്നാം വരിയിൽ എത്തിയപ്പോൾ എന്റെ സ്വന്തം ആത്മാവു സ്വർഗ്ഗീയ പ്രകാശം കൊണ്ട് നിറഞ്ഞു. ഞാൻ സ്വന്തം കാലിൽ കുതിച്ചു ചാടി, "ഹാലേലുയ്യ," എന്നു ആർപ്പുവിളിച്ചു. ഇതുവരെയായും ഞാൻ ഒരു കൈകൊണ്ട് ലോകത്തെയും മറുകൈ കൊണ്ട് നാഥനെയും മുറുകെ പിടിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നു ആദ്യമായി എനിക്കു മനസ്സിലാക്കിയതു.

കോസ്‌ബി, p. 24

അയ്യോ! ഇതാ എൻ ര-ക്ഷകൻ
രക്തം ചിന്തി വീണ്ടു.
പാ-പിയാം എന്നെ വീ-ണ്ടിടാൻ
തൻ ശി-രസ-തേൽപ്പിച്ചു!

ചരണങ്ങൾ

ക്രൂശ്ശതിൽ, ക്രൂശ്ശതിൽ തേജസ്സെ കണ്ടു ഞാൻ
ആകുല-മാകവേ നീങ്ങി പോയ്
വിശ്വാസത്താൽ മാർഗ്ഗം വ്യക്തമായിതെ
ഞാനെ-ന്നെന്നും മോദവാനത്രേ

മുറി-ഞ്ഞു തൻ ശരീ-രവും
രക്ത-ത്തിൽ മു-ങ്ങിയേ
ദൈവ-കോപ-ത്തിൻ അ-ഗ്നിയാൽ
ആത്മ-വിവ-ശനായ്

എൻ പാ-പം മൂ-ലമ-ല്ലയോ
താൻ ക്രൂശ്ശിൽ കേണതു?
തൻ സ്നേ-ഹവും കരു-ണയും
അ-പ്ര-മേയം തന്നെയാം

ആദി-ത്യ ശോഭ മാ-ഞ്ഞു പോയ്
തേജ-സ്സും മാ-റിപ്പോയ്
മർത്യ-രിൻ പാപം മൂ-ലമായ്
സൃഷ്ടാ-വു യാ-ഗമായ്

തൻ ക്രൂ-ശ്ശിനെ ഞാൻ നോ-ക്കുമ്പോൾ
ലജ്ജി-ച്ചു പോ-കുന്നേ
നന്ദി-കൊണ്ടെൻ ഹൃദയവും
എൻ കണ്ണും നിറ-യുന്നേ

കണ്ണീ-രിനാൽ വീട്ട-പ്പെടാ
തൻ സ്നേ-ഹത്തിൻ കടം
തരു-ന്നിതാ എന്നെ മുറ്റും
മറ്റൊ-ന്നും ചെയ്-തിടാ.