ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.@1 തിമൊഥെയൊസ് 2:5–6
ഛായാചിത്രം
റാൽഫ് ഇ. ഹഡ്സണ്‍
1843–1901

ഐസക്ക് വാട്സ്, ഹിംസ് ആൻഡ് സ്പിരിച്ച്വൽ സോങ്ങ്സ്, 1707–09, ബുക്ക്‌ II, നമ്പർ 9; പല്ലവി റാൽഫ് ഇ. ഹഡ്സണ്‍ 1885 ൽ എഴുതി. ഒടുവിലെ ചരണം ഐറ ഡി.സാങ്കി ക്രോഡീകരിച്ച "സേക്രഡ് സോങ്ങ്സ് ആൻഡ് സോളോസ്" ൽ നിന്നും ചേർത്തതു. ആ സമാഹാരത്തിൽ ഇതു "പല്ലവി" ആയിട്ടാണ് ചേർത്തിരുന്നത്. സൈമണ്‍ സഖറിയ, 2014.

ഹഡ്സണ്‍ റാൽഫ് ഇ. ഹഡ്സണ്‍, സോങ്ങ്സ് ഓഫ് പീസ്‌, ലൗ, ആൻഡ് ജോയ് (അലയൻസ്, ഒഹായോ: 1885) (🔊 pdf nwc).

ഛായാചിത്രം
ഐസക്ക് വാട്സ്
1674–1748

അത്യത്ഭുതം! എൻ രക്ഷകൻ
എൻ പേർ-ക്കായ് മരിച്ചു
എന്നേ പോലുള്ളോർ പാ-പിക്കായ്
തൻ ശി-ര-സ്സു നല്കി

ക്രൂശിങ്കൽ ക്രൂശിങ്കൽ സല്പ്രകാശം കണ്ടേൻ
എൻ മനോ-ഭാരവും നീങ്ങിപ്പോയ്
വിശ്വാസ-ത്താൽ കിട്ടി കാഴ്ചയു-മപ്പോൾ
സ-ന്ത-തം ഞാൻ ഭാഗ്യവാൻ തന്നെ

അറു-ക്കപ്പെട്ട നിൻ മേനി
രക്തത്തിൽ കുളിച്ചു
ദൈവ-ത്തിൻ കോപ ചൂടിനാൽ
തൻ ആത്മം ഖേദിച്ചു

എൻ പാപം മൂല-മല്ലയോ
മരത്തിൽ താൻ കേണു?
തൻ കൃ-പയുടെ ആഴമോ
സ്നേഹം പോൽ വർണ്ണിക്കാ!

മർത്യ-നിൻ പാപം മൂലമായ്
ക്രിസ്തു ക്രൂ-ശി-ലേറി
തൻ സൃഷ്ടിതാവിൻ നോവിനാൽ
സൂ-ര്യൻ ഇ-രു-ട്ടിലായ്

തൻ ക്രൂശിൻ മുൻ-പിൽ എന്നുമേ
ത-ല-യെ കുനിക്കും
നന്ദി നിറഞ്ഞു എൻ മനം
ക-ണ്ണു-നീർ പൊഴിക്കും

സ്നേഹം പൊ-ഴിയും വൻ കടം
കണ്ണീ-രാൽ തീർത്തിടാ.
തന്നീ-ടുന്നെന്നെ പൂർ-ണ്ണമായ്
മ-റ്റൊ-ന്നും ചെയ്തിടാ.

നിന്റേതായ് തീർക്ക രക്ഷകാ
വി-ശ്വ-സ്ഥനാ-കു-വാൻ
സ്വർഗ്ഗേ നിന്നെ വണങ്ങുമ്പോൾ
എന്നെയും ഓർക്കേണമേ