ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിൽ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ.@സങ്കീർത്തനങ്ങൾ 69:34
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഫ്രാൻസിസ് ഓഫ് അസ്സീസ്സി, സിർക്ക 1225 (കാന്റിക്കോ ഡി ഫ്രാത്രസോൽ, സോങ്ങ് ഓഫ് ബ്രദർസണ്‍). ഈ ഗാനം അദ്ദേഹത്തിന്റെ മരണത്തിന്റെ അല്പം മുമ്പായി എഴുതി എങ്കിലും അത് പ്രസിദ്ധീകരിക്കപ്പെട്ടത് ഏകദേശം 400 വർഷങ്ങൾക്കു ശേഷം മാത്രമായിരുന്നു. ഇംഗ്ളണ്ടിലെ ലീഡ്സ് എന്ന സ്ഥലത്തെ "ചിൽഡ്രൻസ് വിറ്റ്സണ്‍ റ്റൈഡ്" ആഘോഷത്തിനു വേണ്ടി വില്ല്യം എച്ച്. ഡ്രേപ്പർ തർജ്ജിമ ചെയ്തത് 1919 ൽ 'പബ്ളിക്ക് സ്കൂൾ ഹിം ബുക്കി'ൽ ആദ്യമായി പ്രത്യക്ഷപ്പെട്ടു. സൈമണ്‍ സഖറിയ, 2014.

ലാസ്റ്റ് ഉണ്‍സ് എർഫ്രോൻ ഔസർ ലേസ്ന കത്തോളിഷ ഗൈസ്റ്റ്ലിഷ കീർഷൻ ഗസേങ്ങ് (കൊളോണ്‍, ജർമ്മനി: പീറ്റർ വോണ്‍ ബ്രാഹ്ൽ, 1623); സ്വരക്രമീകരണം ചെയ്തത് റേയ്ഫ് വാൻ വില്ല്യംസ് 'ദി ഇംഗ്ളീഷ് ഹിമ്നൽ' ൽ (ലണ്ടൻ: ഓക്സ്ഫൊർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, 1906), നമ്പർ 519 (🔊 pdf nwc).

ഛായാചിത്രം
ഫ്രാൻസിസ് ഓഫ് അസ്സീസ്സി
1182–1226

ദൈവത്തിൻ സൃഷ്ടികളെല്ലാം
ഉച്ചത്തിൽ ഒപ്പം പാടട്ടെ
ഹാലേലൂയ്യ ഹാലേലൂയ്യ!
ചൂടേറും സൂര്യ- രശ്മിയും,
മിന്നുന്ന ചന്ദ്രശോഭയും!

പല്ലവി

വാഴ്ത്തി പാടാം വാഴ്ത്തി പാടാം
ഹാലേലൂയ്യ ഹാലേലൂയ്യ, ഹാലേലൂ-യ്യ!

ചുറ്റിയടിക്കും വങ്കാറ്റും
വാനിലെ കാർമേഘങ്ങളും
ഹാലേലൂയ്യ ഹാലേലൂയ്യ
വാനിലുദിക്കും ചന്ദ്രനും,
രാത്രിയിൻ താരകങ്ങളും,

നിർമ്മല കൊച്ചരുവികൾ,
ദേവനു പാടും ഓളങ്ങൾ,
ഹാലേലൂയ്യ ഹാലേലൂയ്യ
മർത്യനു ചൂടേകീടാനായ്
കത്തിയെരിയും അഗ്നിയും

ജീവിക്കും നാൾക-ളെല്ലാമേ
പുഷ്ടി നല്കീടും ഭൂമിയും
ഹാലേലൂയ്യ ഹാലേലൂയ്യ
നീ നല്കും പുഷ്പഫലങ്ങൾ
നിൻ കീർത്തി വാഴ്ത്തിപാടട്ടെ

നന്മ നിറഞ്ഞ മർത്യന്മാർ
അന്യോന്യം ക്ഷമിച്ചീടട്ടെ
ഹാലേലൂയ്യ ഹാലേലൂയ്യ
വേദന, ദുഃഖം പേറുന്നോർ
ദൈവത്തിൽ ആശ്രയിക്കട്ടെ

ശാന്തമാം അന്ത്യം വരുമ്പോൾ
അന്ത്യ ശ്വാസം നിലക്കുമ്പോൾ
ഹാലേലൂയ്യ ഹാലേലൂയ്യ
ക്രിസ്തൻ തെളിച്ച പാതയിൽ
ദൈവപൈതലേ നയിക്കും

ക്രിസ്തൻ വാഴ്ത്തിയ സർവവും
കൃസ്തനെ വാഴ്ത്തി പാടട്ടെ
ഹാലേലൂയ്യ ഹാലേലൂയ്യ
ത്രിത്വത്തിന്നു സ്തോത്രം പാടാം
എന്നെന്നേക്കും സ്തോത്രം പാടാം