സ്വർഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു.@യെശ്ശയാവ്വ് 66:1
ഛായാചിത്രം
വില്ല്യം സി. ടിക്സ്
1837–1898

വില്ല്യം സി. ടിക്സ്, ആൾട്ടർ സോങ്ങ്സ്, 'ഹോളി യൂക്കറിസ്റ്റിനെ ആസ്പദമാക്കിയ ചരണങ്ങൾ, 1867 (Alleluia! Sing to Jesus!). സൈമണ്‍ സഖറിയ, 2014.

ഹൈ ഫ്രിഡോൾ, റോളെണ്ട് എച്ച്‌. പ്രിച്ചേർഡ്‌, 1830 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഹാലേലൂയ്യ പാടിടുവിൻ വാഴും യേശു രാജനു!
ജയം തന്റെ മാത്രമല്ലോ ഹാലേലൂയ്യ പാടീടാം.
സീയോൻ ഗാനം കേൾക്കുന്നില്ലേ ആർത്തിരമ്പും ആഴി പോൽ;
വീണ്ടെടുത്തു യേശു ഇ-ന്നു തൻ ജനത്തെ രക്തത്താൽ.

അ-നാ-ഥ-രായ് താൻ വിടില്ല, ദുഖം പോയ്‌ ഹാലേലൂയ്യ!
യേശു എന്റെ കൂടെ ഉണ്ട്, ഉ-റപ്പായ്, ഹാലേലൂയ്യ!
നാല്പതു നാൾ മേഘം മൂടി തന്നെ മ-റച്ചെന്നാലും,
തന്റെ വാക്കു മാറീടുമോ കൂടെയുണ്ട് ഞാനെന്നും!

വാന-ജീവ അപ്പം യേശു, നംമ്പിടാം ഹാലേലൂയ്യ!
പാപി-കൾക്കു ദി-നം തോറും ആശ്രയം ഹാലേലൂയ്യ!
പാപികൾക്കു മദ്ധ്യസ്ഥ-നേ യാചിക്ക എൻ മോചനം,
പ-ള-ങ്കു കട-ലിൻ തീ-രെ ശുദ്ധർ പാടും നിൻ സ്തുതി.

നിത്യനായ ലോക നാഥാ സ്വന്തം നീ ഹാലേലൂയ്യ!
ഭൂമി നിന്റെ പാദപീഠം, സ്വർഗ്ഗം നിൻ സിംഹാസനം.
ഞ-ങ്ങൾ-ക്കായ് മദ്ധ്യ-സ്ഥം ചെയ്യും നൽ മഹാ പുരോഹിതാ,
ഭൂ-മി-യിൽ നീ നിൻ ശരീരം അർപ്പിച്ചേൻ നൽ യാഗമായ്.