മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്‌ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.@മത്തായി 21:9
ഛായാചിത്രം
ജോൺ എം. നീൽ
1818–1866

തിയോഡോൾഫ് ഓഫ് ഓർലീൻസ്, സിർക്ക, 820 (ഗ്ലോറിയ, ലാവൂസ്, എറ്റു ഹോണർ); ലാറ്റിനിൽ നിന്നും ഇഗ്ളീഷിലേക്കു തർജ്ജിമ ചെയ്തതു ജോൺ എം. നീൽ, 1851 (All Glory, Laud and Honor). . 6, 7, ചരണങ്ങൾ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2016. .

സെന്റ്. തിയോഡോൾഫ്, മെൽക്കിയോർ റ്റെഷ്നർ, ഐൻ ആൻഡെഷ്ടിഗസ് ഗേബെറ്റ് -ൽ നിന്നും (ലൈപ്സിക്, ജർമ്മനി: 1615) (🔊 pdf nwc). 'സെന്റ് ജോൺസ് പേഷൻ' എന്ന ബാഹ്-ന്റെ കൃതിയിൽ ഈ രാഗം ഉപയോഗിച്ചിട്ടുണ്ട്. വില്യം എച്ച്. മോങ്ക് ഈ ക്രമീകരണം 1861 ൽ രചിച്ചു.

ഛായാചിത്രം
വില്യം എച്ച്. മൊങ്ക്
1823–1889

പല്ലവി

മാനം മഹത്വം സ്തോത്രം
നിനക്കു രക്ഷകാ!
ശിശുക്കൾ നിന്നെ വാഴ്ത്തി,
ഹോശാന്നാ ആർത്തവർ

ചരണങ്ങൾ
യിസ്രായേൽ രാജൻ നീയേ
യിശ്ശായി വംശജൻ
കർത്താവിൻ ക്രിസ്തോ! വാഴ്ക
വാഴ്ത്തുന്നെങ്ങൾ നിന്നെ

മാലാഖ വൃന്ദം നിന്നെ
മേലോകേ വാഴ്ത്തുന്നു
മർത്യരും സൃഷ്ടി സർവ്വം
കീർത്തിക്കുന്നെങ്ങുമേ-

നിൻമാർഗേ കുരുത്തോല-
അങ്കിയും ഇട്ടവർ
യാചന, സ്തോത്രം, നിൻ മുൻ,
ഈ ജനം അർപ്പിച്ചു-

നിൻ കഷ്ടനാൾ മുൻ യൂദർ
പുകഴ്ത്തി പാട്ടിനാൽ
അത്യുന്നതനാം നിന്നെ
വാഴ്ത്തുന്നിന്നെങ്ങളും-

കൈക്കൊണ്ടു നീ ആ സ്തുതി
കേൾക്കെങ്ങൾ യാചന
സർവ്വ നന്മയിൻ നാഥാ
കൃപാലോ രാജാവേ!-

നിൻ ഖേദം ജയം സർവ്വം
ഏകുകേ ഞങ്ങൾക്കും
മേൽ സ്വർഗ്ഗ ഗേഹേ വാഴാൻ
ക്രിസ്തോ നിൻ കൂടെന്നും

അർപ്പിക്കും നിൻ മുൻ ഞങ്ങൾ
ശത്രുമേൽ വൻ ജയം
ജയത്തിൻ ഘോഷം എന്നും
ഉച്ചത്തിൽ മുഴങ്ങും