…കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും.@വെളിപ്പാടു 7:17
ഛായാചിത്രം
ഫേനി ക്രോസ്ബി
1820–1915

ഫേനി ക്രോസ്ബി, റോബർട്ട് ലോറി ആന്റ് ഡബ്ള്യൂ ഹോവേർഡ് ഡോണെ രചിച്ച 'ബ്രൈറ്റസ്റ്റ് ആന്റ് ബെസ്റ്റ്' ൽ നിന്നും (ന്യൂയോർക്കു: ബിഗ്‌ലോ & മെയിൻ, 1875), നമ്പർ 64 (All the Way My Savior Leads Me). സൈമണ്‍ സഖറിയ, 2017.

ഫേനി ക്രോസ്സ്‌ബി (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഫേനി ക്രോസ്ബിക്കു ഒരിക്കൽ അപ്രതീക്ഷിതമായി ലൗകീകമായ ഒരു വലിയ അനുഗ്രഹം കൈവരിക്കാൻ ഇടയായപ്പോൾ ശാന്തത തളംകെട്ടി നിന്ന തന്റെ മുറിയിൽ, ദൈവത്തിന്റെ എല്ലാ വഴികളിലും ദൈവം കാണിക്കുന്ന നന്മകളെ ധ്യാനിച്ചിരിക്കുമ്പോൾ ഈ ഗാനം അവരുടെ മനസ്സിൽ മിന്നി മറഞ്ഞു. അതു പിന്നെ കുറിച്ചെടുത്ത് റോബർട്ട് ലോറിക്കു കൊടുക്കയും അദ്ദേഹം അതിന്നു ഇമ്പമായ ഈണം പകർന്നു ചിറകു നൽകിയപ്പോൾ അതു പറന്നുലക്ഷക്കണക്കിനു ഭവനങ്ങളിലും ഹൃദയങ്ങളിലും എത്തിച്ചേരുവാനും ഇടയായി.

സാങ്കി, പേജ്. 320

ര-ക്ഷകൻ നയി-ച്ചിടു-മ്പോൾ,
മുട്ടില്ല പിന്നൊന്നിനും,
ശങ്ക വേണ്ട, തൻ ദയയിൽ,
ആരുള്ളൂ വേറാശ്രയം?
സ്വർഗ്ഗ ശാ-ന്തി ദിവ്യാശ്വാ-സം-
തന്നിൽ ആ-ശ്രയിച്ചീടും!
എന്തു ക-ഷ്ടം നേരിട്ടാലും,
നിർവ്വഹിക്കും താൻ ന-ന്നായ്!
എന്തു ക-ഷ്ടം നേരിട്ടാലും,
നിർവ്വഹിക്കും താൻ ന-ന്നായ്!

ര-ക്ഷകൻ നയി-ച്ചിടു-മ്പോൾ,
ദുർഘട-ത്തിൽ ആർപ്പിടും.
ശോധന-യിൽ നൽകും കൃ-പ,
ജീവ അ-പ്പം തന്നിടും.
കാലുകൾ പതറിയാലും,
എൻ ആത്മം ദാഹിച്ചാലും,
പാറയിൽ നിന്നും ഒഴു-കും,
ആനന്ദത്തിൻ ഉ-റ-വ!
പാറയിൽ നിന്നും ഒഴുകും,
ആനന്ദത്തിൻ ഉ-റ-വ!

ര-ക്ഷകൻ നയി-ച്ചിടു-മ്പോൾ,
സ്നേഹത്തി-ന്റെ പൂർണ്ണത!
പൂർണ്ണ ശാ-ന്തി തൻ വാഗ്ദാ-നം
മേൽ ലോകേ പിതാ വീട്ടിൽ
എന്നാത്മം അമർത്യമാ-യാൽ
ചേരും ഞാൻ നിത്യ-ത-യിൽ
ഇതൊന്നേ എൻ അന്ത്യ ഗാ-നം,
യേശു നയിച്ചീടുന്നു!
ഇതൊന്നേ എൻ അന്ത്യ ഗാ-നം,
യേശു നയിച്ചീടുന്നു!