വെള്ള നിലയങ്കി ധരിച്ചിരിക്കുന്ന ഇവര്‍ ആര്‍? എവിടെ നിന്നു വന്നു എന്നു ചോദിച്ചു.@വെളിപ്പാട് 7:13
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

.ആന്‍ എച്ച്. ഷ പ്പേര്‍ഡു, 1815 (Around the Throne of God in Heaven). രണ്ടാം ചരണം. തര്‍ജ്ജിമ ചെയ്തതു സൈമണ്‍ സഖറിയ, 2012.

ചില്‍ട്രന്‍സ് പ്രേയ്സസ്, ക്രമീകരണം ചെയ്തത്: ഹെന്‍റി ഇ. മാത്ത്യൂസ്, 1841 (🔊 pdf nwc).

സ്വര്‍ ഗ്ഗെ സിംഹാസനം ചുറ്റി ലക്ഷോ ലക്ഷം ബാലര്‍
പാപമെല്ലാം തീര്‍ന്നോരിവര്‍ സൌഭാഗ്യരാം പൈതങ്ങള്‍ പാടി-

വാഴ്ത്തും വാഴ്ത്തും വാഴ്ത്തും മഹോന്നതനെ

*ശുദ്ധ നിലയങ്കിയുള്ളോര്‍ നില്‍ക്കുന്നു നിരയായ്
പ്രകാശമവര്‍ക്ക് ചുറ്റും! അമോദാല്‍ എന്നുംആര്‍ത്തു പാടി-

സ്നേഹം സന്തോഷം നിറയും ശോഭതിങ്ങും ദേശേ
സമ്മോദിപ്പാന്‍ ആഗമിച്ചോര്‍ ആരിവരോരുമിച്ചു പാടി-

രക്ഷകന്‍ തന്‍ രക്തത്താലെ മോക്ഷം പ്രാപിച്ചവര്‍
വിലയേറും ഉറവയില്‍ കുളിച്ചു ശുദ്ധരായോര്‍ പാടി-

ലോകേയവര്‍ തേടി കൃപ സ്നേഹിച്ചേ ശു നാമം
അതാലിപ്പോള്‍ തന്‍ മുഖത്തെ സ്തുതിച്ചു വാഴുന്നെന്നും മോദാല്‍-