സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും…അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.@റോമർ 1:16
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഫിലിപ്പ് ഫിലിപ്പ്സ്, 'ദ റിവൈവവലിസ്റ്റ്' -ൽ (ന്യൂയോർക്ക്: ജോസഫ് ഹിൽട്ടൻ, 1868) (Ashamed to Be a Christian?). സൈമണ്‍ സഖറിയ, 2015.

വെബ്‌, ജോർജ്ജ് ജെ.വെബ്, 1830 (🔊 pdf nwc).

ഛായാചിത്രം
:ഫിലിപ്പ് ഫിലിപ്പ്സ്
1834–1895

ലജ്ജിച്ചിടുന്നോ നീയും
യേശുവേ സാക്ഷിപ്പാൻ?
സീയോനിലേക്കെൻ യാത്ര
മോദമായ് വാണീടാൻ
നിന്നെ പിഞ്ചെല്ലാൻ ഏതും
ലജ്ജതോന്നീടല്ലേ!
നിൻ നാമം സാക്ഷിച്ചീടാൻ
നൽ ധൈര്യം നൽകുകേ.

ലജ്ജിച്ചിടുന്നോ നീയും
ദൈവത്തെ സ്നേഹിപ്പാൻ?
ഉള്ളിൽ ജ്വലിക്കും അഗ്നി
ഉയർത്തുന്നാത്മാവേ.
പൂർണ്ണമാക്കെൻ വിശ്വാസം
ഈ ലോകർ കാണുവാൻ-
സൗജന്യ രക്ഷ നേടി
സാക്ഷിയായ് ജീവിപ്പാൻ.

ലജ്ജിച്ചിടുന്നോ നീയും?
എൻ പാപഭാരം പോയ്!
എന്നുള്ളിൽ മന്ത്രിക്കുന്ന
ദുഷ്ടനെ തോല്പിക്കും
അയോഗ്യനെൻ പ്രത്യാശ
ഇതൊന്നു മാത്രമേ
എൻ പേർക്കുയിർ വിട്ടതാം
നിൻ ക്രൂശിൻ യാഗത്തെ.