ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നു ഞാൻ നിർണ്ണയിച്ചു.@1 കൊരിന്ത്യർ 2:2
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

യോഹാൻ സി. ഷ്വെഡ്ലർ (1672–1730). മരണാനന്തരം1741ൽ ഹിർഷ് ബേർഗ്ഗർ (വോൾട്ട് ഈർ വിസ്സൻ വാസ് മായിൻ പ്രൈസ്?) (എന്റെ വില / പ്രാധാന്യം നിനക്കറിയാമോ?) പ്രസിദ്ധീകരിച്ചതു. ജർമ്മൻ ഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്കു തർജ്ജിമ ചെയ്തത് ബഞ്ചിമിൻ എച്ച്. കെന്നഡി ഹിമ്നോളജിയ ക്രിസ്റ്റിയാന അഥവാ 'സാംസ് ആൻഡ്‌ ഹിംസി' ൽ (ക്രിസ്ത്യൻ ആഘോഷങ്ങളുടെ ക്രമത്തിൽ തിരഞ്ഞെടുത്തു ക്രമീകരിച്ചതു).1863. സൈമണ്‍ സഖറിയ, 2015.

എച്ച്. എ. സീസർ മലാൻ, ചാന്റ്സ് ഡി സായോണ്‍ 1827. ക്രമീകരണം ചെയ്തതു ലോവൽ മേസണ്‍, കാർമീന സാക്ര, 1841 (🔊 pdf nwc).

ഛായാചിത്രം
ലോവൽ മേസണ്‍
1792–1872

പ്രശംസിപ്പാനെന്തുള്ളൂ?
സന്തോഷിപ്പാൻ എന്തുള്ളൂ?
പ്രതിഫലമെന്തു സ്വർഗ്ഗത്തിൽ?
പുകഴ് കൊള്ളാനായ് ആരുള്ളൂ?
ക്രൂശിൻ യേശു അല്ലാതെ

ആരിൽ നിന്നുടെ വിശ്വാസം?
ഹൃത്തിൻ ധൈര്യം എന്താണു?
നിന്റെ പാപം നീക്കിടാൻ
ദൈവ സ്നേഹം നേടിയതാർ?
ക്രൂശിൻ യേശു അല്ലാതെ

ജ്ഞാനം നൽകിയതാരാണു?
കർമ്മം നൽകിയതാരാണു?
സത്യം കാണിപ്പതാരാണു?
പാത കാട്ടും വഴികാട്ടി
ക്രൂശിൻ യേശു അല്ലാതെ

ആർ തോല്പിച്ചേൻ സാത്താനെ?
ദുഃഖേ ആരെന്നാശ്വാസം?
താങ്ങായി ചാരെ ആരുണ്ട്‌?
ഹൃത്തിൻ മുറിവുകൾ ആർ മാറ്റി?
ക്രൂശിൻ യേശു അല്ലാതെ

നിത്യ ജീവൻ ആരാണു?
മൃത്യവെ വെന്നവൻ ആരാണു?
കോടി ദൂതരിൻ കണ്മുന്നിൽ
നീതിയിൽ നിർത്തുവതാരാണു?
ക്രൂശിൻ യേശു അല്ലാതെ

വൻ മർമ്മം ഞാൻ അറിയുന്നു
മോദം നല്കുന്നെന്നുള്ളിൽ
രക്ഷ ക്രൂശിൽ നേടി താൻ
മൃത്യുവെ വെന്നോൻ വേറില്ല
ക്രൂശിൻ യേശു അല്ലാതെ