അവൻ തന്റെ മേച്ചല്പുറത്തെ നോക്കി ഉറക്കെ ഗർജ്ജിക്കുന്നു; മുന്തിരിച്ചക്കു ചവിട്ടുന്നവരെപ്പോലെ അവൻ സകലഭൂവാസികൾക്കും നേരെ ആർപ്പുവിളിക്കുന്നു.@യിരെമ്യാവു 25:30
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ജൂലിയ ഡബ്ല്യൂ. ഹൌവി, 1861, ഓൾട് (Battle Hymn of the Republic). 1861 ഡിസംബറിൽ അമേരിക്കൻ അഭ്യന്തര യുദ്ധം നടന്നുകൊണ്ടിരിക്കെ ഹൌവിയും ഭർത്താവും പൊട്ടൊമേക്ക് നദിക്കരികെ വാഷിങ്ങ്ടണ്‍ ഡി.സി. സന്ദർശിക്കുകയായിരുന്നു. അതിരാവിലെ പട്ടാളക്കാരുടെ ജോണ്‍ ബ്രൗണ്‍'സ് ബോഡി എന്ന പടയണി ഗാനത്തിന്റെ ശ്രദ്ധേയമായ താളം കേട്ടു പ്രചോദിതയായി. അവർ പിറ്റേന്നു തന്നെ ഇങ്ങനെ എഴുതി: ഇരുട്ട് അകലും മുൻപേ ഞാൻ ഉണർന്നു, പ്രഭാതത്തിന്നായി കാത്തിരിക്കെ വളരെ നാളായി കാംക്ഷിച്ച ഈ കവിതയുടെ വരികൾ എന്റെ മനസ്സിൽ സ്വയമേ പൊന്തി വന്നു, അപ്പോൾ ഞാൻ സ്വയം പറഞ്ഞു, വീണ്ടും ഉറങ്ങിപ്പോയി മറന്നു പോകും മുമ്പേ ഞാൻ എണീറ്റ് ഈ വരികൾ എഴുതി വയ്കണം എന്നു. അങ്ങിനെ ഞാൻ അരണ്ട വെളിച്ചത്തിൽ കിടക്കയിൽ നിന്നും ചാടി എണീറ്റ് തലേന്നു ഉപയോഗിച്ച പഴയ ഒരു തൂലിക കണ്ടെത്തി. കടലാസിൽ പോലും നോക്കാതെ ഞാൻ ആ വരികൾ കുറിച്ചിട്ടു.

സൈമണ്‍ സഖറിയ, 2013.

1862 ഫെബ്രുവരിയിൽ "അറ്റ്‌ലാന്റിക് മന്ത് ലി" യിൽ അതു പ്രത്യക്ഷപ്പെട്ടു. ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന വിൻസ്റ്റണ്‍ ചർച്ചിൽ, അമേരിക്കൻ സെനറ്റർ ആയിരുന്ന റോബർട്ട് കെന്നഡി, എന്നിവരുടെയും റൊണാൾഡ് റീഗൻ, റിച്ചാർഡ് നിക്സണ്‍ എന്നീ രണ്ടു അമേരിക്കൻ പ്രസിഡണ്ടുമാരുടേയും ശവസംസ്കാര വേളകളിൽ ഈ ഗാനം ആലപിക്കുകയുണ്ടായി.

ജോണ്‍ ബ്രൌണ്‍സ് ബോഡി, ജോണ്‍ വില്ല്യം സ്റ്റെഫി (🔊 pdf nwc).

ഛായാചിത്രം
ജൂലിയ ഡബ്ല്യൂ. ഹൌവി
1819–1910

മഹത്വമായവൻ വരുന്നതെന്റെ കണ്‍കൾ കാണുന്നു,
ദുഷ്ട-തയെ നീക്കം ചെയ്യാൻ അവൻ ശീഘ്രം വരുന്നു,
താൻ തിളക്കമാർന്ന വാളെടുത്തു ചുറ്റും വീശുന്നു,
തൻ സത്യം വാഴുന്നു.
സ്തോത്രം സ്തോത്രം ഹാലേലൂയ്യാ (3)
തൻ സത്യം വാഴുന്നു.

പോർക്കളത്തിൽ തീ നാളത്തിൽ അന്നു തന്നെ കാണുന്നു
തന്നെ ആരാധിപ്പാനായി തങ്ങൾ പീഠം തീർക്കുന്നു
അന്നു മങ്ങിയ വെളിച്ചത്തിൽ നാം തീർപ്പ് കേൾക്കുമേ
അന്ത്യ നാൾ വന്നീടുന്നു.
സ്തോത്രം സ്തോത്രം ഹാലേലൂയ്യാ (3)
അന്ത്യ നാൾ വന്നീടുന്നു.

മായ-മില്ലാ സുവിശേഷം ഇന്നു ഞാനറിയുന്നു
തൻ കൃപ മതിയെനിക്കു നിത്യം ശത്രുവെ വെല്ലാൻ
വൻ സർപ്പത്തിൻ തല ചതച്ചീടാൻ ശക്തനാണവൻ
എൻ ദൈവം വാഴുന്നു.
സ്തോത്രം സ്തോത്രം ഹാലേലൂയ്യാ (3)
എൻ ദൈവം വാഴുന്നു.

ഊതിടുന്നു കാഹളത്തെ ഇന്നു മുന്നോട്ടോടീടാൻ
അന്നു വേർതിരിക്കും മർത്യരെ തൻ ന്യായവിധിയിൽ
നൽ മറുപടി നല്കാനോരുങ്ങുകെന്നാത്മാവേ നീ
നിൻ ദൈവം വാഴുന്നു.
സ്തോത്രം സ്തോത്രം ഹാലേലൂയ്യാ (3)
നിൻ ദൈവം വാഴുന്നു.

ലില്ലി പുഷ്പം തുല്യം ഇന്നു ക്രിസ്തു ജാതനായിതാ
ഇന്നു നിന്നെയുംമെന്നെയും തന്റെ ചാരെ ചേർത്തിടാൻ
തൻ മരണത്താൽ മനുജരെ സ്വതന്ത്രരാക്കിടാൻ
എൻ ദൈവം വാഴുന്നു.
സ്തോത്രം സ്തോത്രം ഹാലേലൂയ്യാ (3)
എൻ ദൈവം വാഴുന്നു.

താൻ വരും തിരകളിന്മേൽ നല്ല സുപ്രഭാതത്തിൽ
അന്നു ശക്തനു താൻ ധൈര്യവും അറിവുമേകുന്നു
ഭൂമി തന്റെ പാദപീഠം അന്നു ശത്രു തോല്ക്കുന്നു
എൻ ദൈവം വാഴുന്നു.
സ്തോത്രം സ്തോത്രം ഹാലേലൂയ്യാ (3)
ആമേൻ ഹല്ലേലൂയ്യാ!