കർത്തനിൽ ആർത്തു സ-ന്തോഷിക്ക
ചിത്തത്തിൽ സത്യമു-ള്ളോരെല്ലാം
തന്നെ തി-രഞ്ഞെടു-ത്തവരെ,
വ്യാകുല ദുഃഖങ്ങൾ പോക്കുക
പല്ലവി
കർത്തനിൽ, കർത്തനിൽ
കർത്തനിൽ ആർത്തു സ-ന്തോഷിക്ക
കർത്തനിൽ, കർത്തനിൽ
കർത്തനിൽ ആർത്തുസ-ന്തോഷിക്ക
അവൻ താൻ കർത്തനെ-ന്നോർക്കുക
വാനിലും ഭൂവിലും നാഥൻ താൻ
വചന-ത്താൽ ഭരി-ക്കുന്നു താൻ
‘ബലവീ-രരെ’ വീ-ണ്ടെടുപ്പാൻ
നീതിക്കാ-യുള്ള പോ-രാട്ടത്തിൽ
ശത്രുവിൻ ശക്തി വർ-ദ്ധിച്ചാലും
കാഴ്ച മ-റഞ്ഞു ദൈ-വസൈന്യം
ശത്രുസൈ-ന്യത്തേക്കാൾ അധികം
പകലിൽ ഇരുൾ നിൻ ചുറ്റിലും
രാത്രിയിൽ മേഘങ്ങൾ നിന്മേലും
വന്നീടു-മ്പോൾ നീ കു-ലുങ്ങീടാ
ആശ്രയി-ക്കേശുവേ ആപത്തിൽ
കർത്തനിൽ ആർത്തു സ-ന്തോഷിക്ക
കീർത്തിച്ചു ഘോഷിക്ക തൻ സ്തുതി
വാദ്യത്തോ-ടു ചേർത്തു നിൻ സ്വരം
ഹല്ലെലൂ-യ്യാ ഗീതം പാടുക