യഹോവ ഭക്തനു ദൃഢധൈര്യം ഉണ്ട്; അവന്റെ മക്കള്‍ക്കും ശരണം ഉണ്ടാകും.@സദൃശ്യവാക്യങ്ങള്‍ 14:26
ഛായാചിത്രം
എലിസബത്ത്‌ സി. ക്ളിഫെയിന്‍
1830–1869

എലിസബത്ത്‌ സി. ക്ളിഫെയിന്‍, 1868 (Beneath the Cross of Jesus. ഫേമിലി ട്രഷറി' എന്ന സ്കോട്ടിഷ് പ്രിസ്ബിറ്റെറിയന്‍ മാസികയില്‍ അവരുടെ മരണശേഷം 1872 ല്‍ "ബ്രീത്ട് ഓണ്‍ ദി ബോര്‍ഡര്‍" എന്ന തലക്കെട്ടില്‍ ഇത് പ്രസിദ്ധീകരിക്കപ്പെട്ടു. മാസികയുടെ പത്രാധിപരായിരുന്ന ഡബ്ലിയു. അര്‍നോട്ട് ഇങ്ങനെ എഴുതി: "ഈ വരികള്‍ ഒരു പുതു ക്രിസ്ത്യാനിയുടെ അനുഭവങ്ങളും ആശകളും പ്രത്യാശകളും പ്രതിഫലിപ്പിക്കുന്നു. ജീവിതാന്ത്യത്തില്‍ വിശ്വാസ പൂര്‍ണതയില്‍ എഴുതപ്പെട്ട ഈ വരികള്‍ നിത്യതയുടെ ആഴിയുമായ് കൂടിച്ചേരുന്ന കാലത്തിന്‍റെ മണല്‍ തീരത്ത്‌ കാണപ്പെടുന്ന കാല്‍ പാടുകള്‍ ആണോ എന്നു നമുക്ക് തോന്നും. നല്ല ഇടയനാല്‍ കാനനത്തിലൂടെ വിശ്രാന്തിയിലേക്ക് നയിക്കപ്പെട്ട ഈ കാല്‍ പാടുകള്‍ ദൈവാനുഗ്രഹത്താല്‍ പിന്‍ ചെല്ലുന്ന മോക്ഷ യാത്രക്കാര്‍ക്ക് അനുഗ്രഹപ്രദമായി ഭവിക്കും. സൈമണ്‍ സഖറിയ, 2012.

സെന്‍റ്. ക്രിസ്റ്റോഫെര്‍ സി. മേയ്കര്‍, "ബ്രിസ്റ്റോള്‍ ട്യൂണ്‍ ബുക്കി" ല്‍ 1881 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

യേശുവിന്‍ ക്രൂശിന്‍ കീഴെ ഞാന്‍ നിര്‍ഭയനത്രേ
ഈ പാഴ്മരുവില്‍ പാറ പോല്‍ തണല്‍ നല്‍കുമതു
വനാന്തരേ ഭവനം പോല്‍, യാത്രയില്‍ വിശ്രമം
ഉച്ച വെയിലും, ഭാരവും അലട്ടില്ലേതുമേ

സന്തോഷം ശാന്തി തിങ്ങും അഭയമാണതു
സ്വര്‍ഗ്ഗസന്തോഷം നീതിയും സംഗമിക്കുന്നതാല്‍
യാക്കോബിന്‍ സ്വപ്ന ഏണിപോല്‍ വിണ്ണെത്തുമേയതു
രക്ഷകന്‍ ക്രൂശു വിണ്ണിലേക്കുയര്‍ന്നു നില്‍ക്കുന്നു.

ക്രൂശിന്‍ നിഴലിന്‍ കീഴെ കാണുന്നു കല്ലറ
ഇരുള്‍ നിറഞ്ഞ ഗര്‍ത്തം പോല്‍ അഗാധമാണതു
രക്ഷിപ്പാന്‍ ശക്തനയതാ കുരിശ്ശിന്‍ കരങ്ങള്‍
നിത്യ മരണത്തില്‍ നിന്നും രക്ഷിപ്പാന്‍ കാവലായ്

യേശുവിന്‍ ക്രൂശില്‍ കാണും ഞാന്‍ ഏതു നേരത്തും
എനിയ്ക്കു വേണ്ടി പ്രാണനെ വെടിയും നാഥനേ
ഹൃദയം നൊന്തു കണ്ണീരാല്‍ അനുതപിക്കും ഞാന്‍
അയോഗ്യനാകുമെന്നെ താന്‍ വീണ്ടെടുത്തതിനാല്‍

ക്രൂശ്ശിന്‍ നിഴലെനിക്കു അഭയമാണെന്നും
തന്‍ മുഖശോഭയല്ലാതെ വേണ്ടായേ വേറൊന്നും
ലൌകീകമായതെല്ലാമേ നഷ്ടമെന്നെണ്ണുന്നേന്‍
പാപിയാമെനിക്കെന്നേക്കും മഹത്വം ക്രൂശ്ശിന്മേല്‍