നിനക്ക് 'ഹെഫ്സീബാ' (ഇഷ്ട) എന്നും നിന്റെ ദേശത്തിന്നു 'ബെയൂലാ' (വിവാഹസ്ഥ) എന്നും പേര്‍ ആകും.@യെശയ്യാവ് 62:4
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

എഡ്ഗാര്‍ പി. സൈറ്റ്സ്, 1876 (Beulah Land). സൈമണ്‍ സഖറിയ, 2012.

ജോണ്‍ ആര്‍. സ്വീനി (🔊 pdf nwc).

ഛായാചിത്രം
ജോണ്‍ ആര്‍. സ്വീനി
1837–1899

1876 ല്‍ ആയിരുന്നു ഞാന്‍ 'ബ്യൂല ലാണ്ട് ' എഴുതിയത്. രണ്ടു ചരണങ്ങളും പല്ലവിയും എഴുതിതീര്‍ന്നപ്പോഴേക്കും ഞാന്‍ മനസ്സുരുകി കവിണ്ണു വീണു. അതൊരു ഞായറാഴ്ച ആയിരുന്നു. അടുത്തഞായറാഴ്ച ഞാന്‍ മൂന്നും നാലും ചരണങ്ങള്‍ എഴുതി, പിന്നെയും ഞാന്‍ വികാരാധീനനായി കരയുവാനും, പ്രാര്‍ത്ഥിക്കുവാനും ഇടയായി. ആദ്യമായി ഇത് ആലപിച്ചതു ഫിലാദല്‍ഫിയ (പെന്‍സില്‍വാനിയ) മെത്തഡിസ്റ്റു പള്ളിയിലെ തിങ്കളാഴ്ച്ചതോറും ഉണ്ടായിരുന്ന സാധാരണ പ്രാത്ഥന യോഗത്തില്‍ ആയിരുന്നു. വന്നു കൂടിയിരുന്ന വൈദീകര്‍ക്ക് ബിഷപ്പ് മേക്കബി പാടിക്കൊടുത്തു. അന്ന് മുതല്‍ വിശ്വാസികള്‍ കൂടിചേരുമ്പോള്‍ ഉപയോഗിച്ചുവരുന്നു. ഞാന്‍ എന്റെ ഗാനങ്ങള്‍ക്ക് ഒരു പെനി പോലും പ്രതിഫലം പറ്റിയിട്ടില്ല. അതിനാലായിരിക്കാം അവ വളരെ പ്രചാരം നേടിയത്. എന്റെ നാഥനു വേണ്ടി പ്രതിഫലേച്ഛയോടെ അദ്ധ്വാനിക്കുവാന്‍ ഞാന്‍ തയ്യാറല്ല.

എഡ്ഗാര്‍ പി. സൈറ്റ്സ്

ഒരു യുവതിയുടെ ഒരു നല്ല കഥ പ്ലിമത്ത്, ഇംഗ്ലണ്ടിലെ വൈ.എം.സി. എ യുടെ സിക്രട്ടറി എനിക്ക് എഴുതി അയച്ചിരുന്നു. അവളുടെ മരണത്തിനു അല്പം മുന്‍പ് മരണക്കിടക്കയില്‍ വച്ചു ഈ ഗാനം ആലപിച്ച ശേഷം പകല്‍ വെളിച്ചത്തെ വെല്ലുന്ന പ്രകാശമാര്‍ന്ന നിത്യതയിലേക്ക് കടന്നു പോയി.

എനിക്ക് പ്രിയങ്കരമായ ഈ ഗാനം, എന്റെ സുഹൃത്തും വെസ്റ്റ്‌ ചെസ്റ്റര്‍, പെന്‍സില്‍വാനിയ പള്ളിയിലെ ഒരു പ്രമുഖ അംഗവുമായ മിസ്റ്റര്‍. സ്വീനിയുടെ ശവസംകാര ദിവസത്തില്‍ ഞാന്‍ ആലപിക്കയുണ്ടായി.

സാങ്കി, പേജ്. 121-22

ഞാന്‍ പ്രാപിച്ചു സമൃദ്ധിയെ
എന്‍ സ്വന്തമായ് സമ്പുഷ്ടിയും
എന്‍ രാത്രികള്‍ കഴിഞ്ഞു പോയ്‌
ശോഭയേറും സുദിനമായ്.

ബയൂലദേശം നല്ലിടം,
കൊടിമുടിയില്‍ നില്‍ക്കവേ-
കാണുന്നതാ മന്ദിരങ്ങള്‍!
എന്‍ പേര്‍ക്കായ് പണി തീര്‍ത്തവ
മിന്നും മണല്‍ ചുറ്റുമെങ്ങും-
സ്വര്‍ഗ്ഗമതെന്‍ വീടെന്നേക്കും!

നാഥനോപ്പം ഞാന്‍ നടക്കും,
മാധുര്യമായ സംസര്‍ഗ്ഗം!
കൈ പിടിച്ചു താന്‍ നടത്തും
എന്നെ സ്വര്‍ഗ്ഗത്തിന്‍ തീരത്തു.

കാറ്റില്‍ വരുന്നു സുഗന്ധം!
സ്വഗ്ഗീയ ജീവവൃക്ഷത്തിന്‍
പൂക്കള്‍ കൊഴിയില്ലവിടെ
ജീവജലം ഒഴുകുന്നേ.

മാ-രുതൻ വരു-ന്നെൻ പേർക്കു
സ്വര്‍ഗ്ഗീയ ഗാനം കേള്‍ക്കുന്നേ
വേണ്ടെടുപ്പിന്‍ ഗാനം പാടി
ഒത്തു ചേരാം ദൂതരോടെ.