ഞാന്‍ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കല്‍ വരുന്നവന്നു വിശക്കയില്ല.@യോഹന്നാന്‍ 6:35
ഛായാചിത്രം
വോല്‍ബ്രീറ്റ് നാഗല്‍
(1867–1921)

മേരി എ. ലത്ബറി, 1877 (Break Thou the Bread of Life); മൂന്നും നാലും ചരണങ്ങള്‍ അലക്സാണ്ടര്‍ ഗ്രോവ്സ് വെസ്ലിയന്‍ മെത്തഡിസ്റ്റ് മാഗസിനില്‍ എഴുതിയതു; (ലണ്ടന്‍: സെപ്തംബര്‍, 1913). ലത്ബറി ഈ ഗാനം രചിക്കവേ ന്യൂ യോര്‍ക്കിലെ ചൌട്ടക്വാ തടാകത്തില്‍ പടിഞ്ഞാറ് പകല്‍ അസ്തമിക്കുകയായിരുന്നു. വോല്‍ബ്രീറ്റ് നാഗല്‍.

വില്യം എഫ്. ഷെര്‍വിന്‍, 1890 (🔊 pdf nwc)

ഛായാചിത്രം
വില്യം എഫ്. ഷെര്‍വിന്‍
(1826–1888)

ദൈവത്തിന്‍ പുത്രനാം ക്രിസ്തേശുവേ
ജീവന്റെ വചനം നല്‍കേണമേ
ആശ്രിതര്‍ മദ്ധ്യത്തില്‍ പാര്‍ക്കുന്നോനേ
ദാസരെ സത്യത്തില്‍ നടത്തുകേ

പണ്ടോരഞ്ചപ്പവും, മീന്‍ രണ്ടു മീന്‍
കണ്ടപ്പോള്‍ വാഴ്ത്തി വര്‍ദ്ധിപ്പിച്ചോനേ
ഇങ്ങുള്ള പ്രാപ്തിയും അത്യല്പമേ
അങ്ങേ തൃക്കയ്യാല്‍ എല്ലാം വാഴ്ത്തുകെ

ജീവനില്ലാത്തവര്‍ ജീവിക്കുവാന്‍
ദൈവത്തിന്‍ ഭക്തര്‍ ശക്തര്‍ ആയീടാന്‍
ഏകുക യേശുവേ നിന്‍ വാക്കിനാല്‍
ഏകുക കൃപയെ നിന്‍ ആത്മാവാല്‍

ദൈവരഹസ്യങ്ങള്‍ മിന്നീടുവാന്‍
ഏവനും നന്ദിയോടെ വന്ദിപ്പാന്‍
മൂടലും മങ്ങലും മാറ്റീടുകെ
ദൂതുകള്‍ വെളിച്ചമാക്കീടുകേ

സത്യത്തിന്‍ സ്വാതന്ത്ര്യം വിശുദ്ധിയും
നിത്യമാം ഐശ്വര്യം സുബുദ്ധിയും
സല്‍ഗുണം ഒക്കെയും നല്കീടുകെ
സത്യത്തിന്‍ പാലകനാം യേശുവേ!

നിന്‍ സന്നിധാനത്തില്‍ ആശ്വാസങ്ങള്‍
നിന്‍ തിരുനാമത്തിന്‍ സുഗന്ധങ്ങള്‍
വ്യാപിച്ചു വീശട്ടെ നിന്‍ ആലയെ
വാഴുക മഹത്വത്തിന്‍ രാജാവേ