നിങ്ങൾ ജീവിക്കേണ്ടതിന്നു ഞാൻ നിങ്ങളിൽ ശ്വാസം വരുത്തും.@യെഹെസ്കേൽ 37:5
ഛായാചിത്രം
റാൽഫ് ഇ. ഹഡ്സണ്‍
1843–1901

എഡ്വിൻ ഹേച്ച്, 1878 (Breathe on Me, Breath of God); 'സംശയത്തിന്നും പ്രാത്ഥനയ്‌ക്കും മദ്ധേ' (Between Doubt and Prayer) എന്ന സ്വകാര്യ പ്രസിദ്ധീകരണത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടു. സൈമണ്‍ സഖറിയ, 2015.

ട്രന്തംറോബർട്ട് ജാക്സണ്‍, 'ഫിഫ്റ്റി സേക്രഡ് ലീഫ്ലെറ്റ്സ്' ൽ നിന്നും, 1888 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ആത്മാവേ ഊതുക
നൽ ജീവൻ നിറയ്ക്ക
നിൻ സ്നേഹതുല്ല്യം സ്നേഹിപ്പാൻ
നിന്നിഷ്ടം ചെയ്തീടാൻ

ആത്മാവേ ഊതുക
ശുദ്ധി ചെയ്കെന്നെ നീ
നിന്നിൽ ചേർന്നു നാമൊന്നായി
കഷ്ടം സഹിച്ചീടാൻ

ആത്മാവേ ഊതുക
എൻ ദേഹിയെ ചേർക്ക
മർത്യമാം ദേഹം നിന്നിലായ്
വിളങ്ങി ശോഭിപ്പാൻ

ആത്മാവേ ഊതുക
മരണം കാണാതെ
ശുദ്ധനായ് നാൾകൾ ജീവിച്ചു
നിൻ കൂടെ വാഴുവാൻ