എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവന്‍ ഒക്കെയും പാറമേല്‍ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.@മത്തായി 7:24

അജ്ഞാതം.

അജ്ഞാതം; രാഗം ക്രമപ്പെടുത്തിയത്: ജോ ഉതുപ്പ്, 2014 (🔊 pdf).

ഛായാചിത്രം
ജോ ഉതുപ്പ്
1988–

ബുദ്ധിമാൻ പാറമേല് വീട് പണിതു (3)
ബഹു ഘോരമായി മാരി ചൊരിഞ്ഞു
മാരി ചൊരിഞ്ഞു അതു പ്രളയമായ് തീർന്നു (3)
പാറമേല് നിന്ന വീട് വീണു പോയില്ല!

ബുദ്ധിഹീനൻ മണലിന്മേൽ വീട് പണിതു (3)
ബഹു ഘോരമായി മാരി ചൊരിഞ്ഞു
മാരി ചൊരിഞ്ഞു അത് പ്രളയമായ് തീർന്നു (3)
മണലിന്മേൽ നിന്ന വീട് വീണുപൊയല്ലോ!

യേശുവാകും പാറമേൽ നീ വീട് പണികിൽ (3)
നിൻ പ്രാർത്ഥന കേൾക്കപ്പെടും
നിൻ പ്രാർത്ഥന കേൾക്കപ്പെട്ടു മേന്മ പ്രാപിക്കും (3)
ക്രിസ്തുവിൽ നീ നിത്യമായി വാണിടും നിത്യം.