🡅 🡇 🞮

മേരിയിൻ സൂനു കാലിത്തൊഴു-ത്തിൽ

അവൾ…അവനെ ശീലകൾ ചുറ്റി…പശുത്തൊട്ടിയിൽ കിടത്തി. ലൂക്കോസ് 2:7
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

മേരി എം. മക്ഡൊനാൾഡ് (1789–1872); സോങ്ങ്സ് ആൻഡ് ഹിംസ് ഓഫ് ഗെയ്ൽ" ഗേലിക് ഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്കു തർജ്ജിമ ചെയ്തതു ലക്ക് ലാൻ മക്ക്ബീൻ (ഏഡിൻബർഗ്ഗ്, സ്കോട്ട് ലണ്ട്: 1888) (Child in the Manger). ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് സൈമണ്‍ സഖറിയ, 2013. എല്ലാ പകര്‍പ്പവകാശങ്ങളും പൊതുജനത്തിനു വിട്ടുകൊടുത്തിരിക്കുന്നു.

ബുണ്‍സണ്‍, പുരാതന ഗേലിക് രാഗം (🔊 ).

മേരിയിൻ സൂനു കാലിത്തൊഴു-ത്തിൽ
സർവർക്കും നാഥൻ അ-ഗണ്ണ്യനായ്
സർവ്വരിൻ പാപം തന്നി-ൽ ചുമന്നു
പാപങ്ങൾ പോക്കും പുണ്ണ്യ -ശിശു.

രക്ഷകനായ പുണ്ണ്യനാം പൈ-തൽ
മണ്ണിൽ പിറന്നു എ-ളിമയായ്
ഇന്നു നമുക്കു മ-ഹത്വ രാജൻ
ശത്രുക്കളിന്മേൽ ജയാ-ളി താൻ.

മുൻ കണ്ടു ഭക്തർ അത്ഭുത പൈ-തൽ
വാനവർ കണ്ടു സിം-ഹാസനേ
സ്തുതിക്കു യോഗ്യൻ ര-ക്ഷകനായോൻ
ആനന്ദയോഗ്യൻ എന്ന-ന്നേയ്ക്കും