ദൈവത്തിന്നു മുഖപക്ഷമില്ല എന്നുംഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവര്‍ത്തിക്കുന്നവനെ അവന്‍ അംഗീകരിക്കുന്നു എന്നും ഞാന്‍ ഇപ്പോള്‍ യാഥാര്‍ത്ഥമായി ഗ്രഹിക്കുന്നു.@അപ്പോസ്തോലപ്രവർത്തികൾ 10:35
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

സാമുവേൽ വോൾക്കോട് 1869 (Christ for the World We Sing). സൈമണ്‍ സഖറിയ, 2014.

ഇറ്റാലിയൻ ഗാനം, ഫെലീച്ചേ ദെ ജാർഡീനി 'കളക്ഷൻ ഓഫ് സാം ആൻഡ്‌ ഹിം റ്റ്യൂണ്‍സ് സങ്ങ് എറ്റ് ദി ചാപ്പൽ ഓഫ് ലോക്ക് ഹോസ്പിറ്റൽ' ലിൽ 1769 (🔊 pdf nwc).

ഛായാചിത്രം
ഫെലീച്ചേ ദെ ജാർഡീനി
1716–1796

ഒഹായോയിലെ 'ദി യങ്ങ് മെൻസ് ക്രിസ്റ്റ്യ ൻ അസോസിയേഷൻ' ഒരിക്കൽ അവരുടെ യോഗം ഞങ്ങളുടെ പള്ളികളിൽ ഒന്നിൽ കൂടി ചേർന്നപ്പോൾ അവരുടെ ലക്ഷ്യ വാചകം ഹരിത അക്ഷരങ്ങളിൽ പ്രസംഗ പീഠത്തിനു മീതെ സ്ഥാപിച്ചിരുന്നു. "ക്രിസ്തു ലോകത്തിനു, ലോകം ക്രിസ്തുവിന്നു." ഇത് ഈ ഗാന രചനക്ക് (ക്രിസ്തുലോകത്തിന്നായ്) പ്രചോദനമായി. 1869 ലെ ശുശ്രൂഷ കഴിഞ്ഞു ഭവനത്തിലേക്ക്‌ ഏകനായി നടന്നു പോകുമ്പോൾ ഈ ഗാനത്തിന്റെ നാലു ചരണങ്ങളും ഞാൻ മെനഞ്ഞെടുത്തു.

നട്ടർ പേജു. 333-34

ക്രിസ്തു ലോകത്തിന്നായ്
ലോകം ക്രിസ്തുവിന്നും. കാഴ്ച വെക്കാം-
ദുഖം അകറ്റുവാൻ, ശക്തി പകരുവാൻ
പാപിയെ രക്ഷിപ്പാൻ ക്രിസ്തു ശക്തൻ

ക്രിസ്തു ലോകത്തിന്നായ്
ലോകം ക്രിസ്തുവിന്നും. പ്രാർത്ഥിച്ചീടാം-
അലയുന്നോർക്കായും,വലയുന്നോർക്കായും
പ്രത്യാശ എകുവാൻ ക്രിസ്തു ശക്തൻ

ക്രിസ്തു ലോകത്തിന്നായ്
ലോകം ക്രിസ്തുവിന്നും. യോജിച്ചീടാം
ജോലികൾ പങ്കിടാം ഉത്സുകരായിടാം
ക്രൂശു ചുമന്നീടാം ക്രിസ്തുവിന്നായ്

ക്രിസ്തു ലോകത്തിന്നായ്
ലോകം ക്രിസ്തുവിന്നും. ആനന്ദിക്കാം-
പുത്തൻ അത്മാക്കൾക്കായ് വീണ്ടും ജനിച്ചോർക്കായ്
സ്തോത്രം സ്തുതികളാൽ ക്രിസ്തുവിന്നായ്