ദൂതൻ സ്ത്രീകളോടു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു;അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു.@മത്തായി 28:5–6
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ചാൾസ് വെസ്ലി, 1739 (Christ the Lord Is Risen Today). 8-10 ചരണങ്ങളുടെ രചയിതാവ് അജ്ഞാതം, 14-ലാം നൂറ്റാണ്ട്; ലാറ്റിൻ ഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്കു ലിറ ഡാവിഡിക്കയിൽ തർജ്ജിമ ചെയ്തു ചേർത്തത്. ലണ്ടനിലെ വെസ്ലിയൻ ചാപ്പലിലെ ആദ്യ ആരാധനയിൽ ഉപയോഗിക്കാനായി വെസ്ലിയുടെ ഈ വരികൾ എഴുതപ്പെട്ടു. മുൻപ് ഉണ്ടായിരുന്ന ഇരുമ്പ് ഉരുക്ക് ശാലയുടെ സ്ഥലത്ത് പണി കഴിപ്പിച്ച തായതിനാൽ ഇതിനെ 'ഫൌണ്ടറി മീറ്റിംഗ് ഹൗസ്' വിളിച്ചിരുന്നു. അതിനാൽ 'ഫൌണ്ടറി കളക്ഷൻ" എന്ന ഗാനസമാഹാരത്തിൽ ഇതു ഉൾപ്പെടുത്തിയിരുന്നു. ഊർജ്ജസ്വലതയേറിയ ഈ ഗാനം ഇംഗ്ലീഷ് ഭാഷയിലെ പ്രചാരമേറിയ ഈസ്റ്റർ ഗാനങ്ങളിൽ ഒന്നാണു. സൈമണ്‍ സഖറിയ, 2015.

ഈസ്റ്റർ ഗാനം, രാഗരചയിതാവ് അജ്ഞാതം, ലിറ ഡാവിഡിക്കയിൽ നിന്നും(ലണ്ടൻ, 1708) (🔊 pdf nwc).

ഛായാചിത്രം
ചാൾസ് വെസ്ലി
1707–1788

യേശു ഇന്നു ഉയിർത്തു ഹാ…ഹാലേലൂയ്യാ
ദൂതരൊത്തു പാടീടാം ഹാ…ഹാലേലൂയ്യാ
അഘോഷിപ്പിൻ ജയം നാം ഹാ…ഹാലേലൂയ്യാ
വാനം ഭൂമി പാടട്ടെ ഹാ…ഹാലേലൂയ്യാ

വീണ്ടെടുപ്പു പൂർത്തിയായ് ഹാ…ഹാലേലൂയ്യാ
പോരാടി ജയം നേടി ഹാ…ഹാലേലൂയ്യാ
സൂര്യ ശോഭ തെളിഞ്ഞു.ഹാ…ഹാലേലൂയ്യാ
രക്ത സൂര്യൻ മാഞ്ഞു പോയ് ഹാ…ഹാലേലൂയ്യാ

കല്ലറ തുറന്നിന്നു ഹാ…ഹാലേലൂയ്യാ
പാതാളത്തെ ജയിച്ചു ഹാ…ഹാലേലൂയ്യാ
മൃത്യു മുന്നിൽ തോറ്റോടി ഹാ…ഹാലേലൂയ്യാ
ക്രിസ്തു സ്വർഗ്ഗം തുറന്നു ഹാ…ഹാലേലൂയ്യാ

രാജ രാജൻ ഉയിർത്തു ഹാ…ഹാലേലൂയ്യാ
മുള്ളെവിടെ മൃത്യുവേ ഹാ…ഹാലേലൂയ്യാ
താൻ മരിച്ചു രക്ഷിപ്പാൻ ഹാ…ഹാലേലൂയ്യാ
കല്ലറയിൻ ജയം പോയ്‌ ഹാ…ഹാലേലൂയ്യാ

ക്രിസ്തൻ കാട്ടും പാതയിൽ ഹാ…ഹാലേലൂയ്യാ
പറന്നീടും വാനത്തിൽ ഹാ…ഹാലേലൂയ്യാ
തൻ രൂപരായ് ഉയിർക്കും ഹാ…ഹാലേലൂയ്യാ
ക്രൂശ്ശിൻ ജയം സ്വന്തമേ ഹാ…ഹാലേലൂയ്യാ

സ്വർ-ഭൂ രാജൻ വാഴട്ടേ ഹാ…ഹാലേലൂയ്യാ!
സ്വർ-ഭൂ സ്തുതി ചൊല്ലട്ടെ ഹാ…ഹാലേലൂയ്യാ!
ജയാളിയെ വണങ്ങാം ഹാ…ഹാലേലൂയ്യാ!
നിന്നുയിർപ്പേ വാഴ്ത്തീടാം ഹാ…ഹാലേലൂയ്യാ!

ശാന്തി നാഥൻ രാജാവേ ഹാ…ഹാലേലൂയ്യാ!
നിത്യജീവൻ ഏകുന്നു ഹാ…ഹാലേലൂയ്യാ!
തൻ ശക്തി നീ അറിയും ഹാ…ഹാലേലൂയ്യാ!
തൻ സ്നേഹത്തെ പാടീടും ഹാ…ഹാലേലൂയ്യാ!

സ്തോത്രഗീതം പാടാം നാം ഹാ…ഹാലേലൂയ്യാ!
രാജാവാകും ക്രിസ്തനു ഹാ…ഹാലേലൂയ്യാ!
ക്രൂശതിൽ മരിച്ചോനു ഹാ…ഹാലേലൂയ്യാ!
പാപികളെ വീണ്ടോനു ഹാ…ഹാലേലൂയ്യാ!

താനേറ്റതാം നോവുകൾ ഹാ…ഹാലേലൂയ്യാ!
രക്ഷയെ നമുക്കേകി ഹാ…ഹാലേലൂയ്യാ!
സ്വർഗ്ഗേ ഇന്നു രാജാവു ഹാ…ഹാലേലൂയ്യാ!
ദൂതർ പാടും സർവ്വദാ ഹാ…ഹാലേലൂയ്യാ!

യേശു ഇന്നു ഉയിർത്തു ഹാ…ഹാലേലൂയ്യാ!
വിശുദ്ധ ജയദിനം ഹാ…ഹാലേലൂയ്യാ!
പണ്ടു ക്രൂശിൽ യാഗമായ് ഹാ…ഹാലേലൂയ്യാ!
നാശം നീക്കി രക്ഷിച്ചു ഹാ…ഹാലേലൂയ്യാ!