എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചിറകിൻകീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും.@മലാഖി 4:2
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ചാൾസ് വെസ്ലി, ഹിംസ് ആന്റ് സ്പിരിച്വൽ സോങ്ങ്സ്, 1740 (Christ, Whose Glory Fills the Skies). ജെയിംസ് മൊണ്‍ഗോമറി ഇതിനെ വെസ്ലിയുടെ ഏറ്റവും നല്ല രചന എന്നു വിശേഷിപ്പിച്ചു.സൈമണ്‍ സഖറിയ, 2015.

റാറ്റിസ്ബോണ്‍ യോഹാൻ ജി.വെർണേഴ്സ് കോറൽബുഹ് റ്റ്സുഡേയ്ൻ നോയൻ പ്രൊട്ടസ്റ്റാണ്‍ ടിഷണ്‍ ഗിസാങ്ങ് ബ്യൂഹേർണ്‍ (ലൈപ്സിക്ക് ജെർമ്മനി: 1815. ഹാർമ്മണി എഴുതിയത് വില്ല്യം എച്ച്. ഹേവർഗാൾ, 1861 (🔊 pdf nwc).

ഛായാചിത്രം
ചാൾസ് വെസ്ലി
1707–1788

നീതി സൂര്യൻ ക്രിസ്തുവാം
വാനിൻ ശോഭ ക്രിസ്തുവാം
ഏക ജ്യോതി ക്രിസ്തുവാം
അന്ധകാരം നീക്കുവാൻ
സന്ധ്യയിങ്കൽ വന്നെത്തി
ഹൃത്തിൽ പാർക്കും നക്ഷത്രം

രാവിലെ ഉണരുമ്പോൾ
ശാന്തിയില്ല മാനസ്സേ
നിന്മുഖം കാണുന്നേരം
മോദം ഉള്ളിൽ വന്നെത്തും
നിൻ കാരുണ്ണ്യം കാണുമ്പോൾ
ഹൃത്തിൽ ശാന്തി സന്തോഷം

വന്നീടേണം എന്നുള്ളിൽ
പാപ ശാപം പോക്കേണം
ചൈതന്യം നിറക്കെന്നിൽ
വിശ്വാസം ഉറപ്പിക്ക
നിൻ സാദൃശ്യം നല്കുക
ദിനം തോറും ശോഭിപ്പാൻ