🡅 🡇 🞮

അനുഗ്രഹ ഉറവേ വാ

പിന്നെ ശമൂവേൽ ഒരു കല്ലു എടുത്തു…നാട്ടി: ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു എന്നു പറഞ്ഞു അതിന്നു ഏബെൻ-ഏസെർ എന്നു പേരിട്ടു. 1 ശമൂവേൽ 7:12
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

റോബർട്ട് റോബിൻസണ്‍, 1758 (Come, Thou Fount of Every Blessing); അദ്ദേഹത്തിന്റെ 'എ കലക്ഷണ്‍ ഓഫ് ഹിംസ് യൂസ്ഡ് ബൈ ചർച്ച് ഓഫ് ക്രൈസ്റ്റ് ഇൻ ഏയ്ഞ്ചൽ വേലി, ബിഷോപ് ഗേയ്റ്റ്' -ൽ പ്രത്യക്ഷപ്പെട്ടു.1759. ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് സൈമണ്‍ സഖറിയ, 2014. എല്ലാ പകര്‍പ്പവകാശങ്ങളും പൊതുജനത്തിനു വിട്ടുകൊടുത്തിരിക്കുന്നു.

നെറ്റിൾട്ടണ്‍ വയറ്റ്സ് റിപോസിറ്ററി ഓഫ് സേക്രഡ് മ്യൂസിക്ക്, രണ്ടാം ഭാഗം ജോണ്‍ വയറ്റ്സ്, 1813 (🔊 ).

ഛായാചിത്രം
ജോണ്‍ വയറ്റ്സ്
(1770–1858)

അനുഗ്രഹ ഉറവേ വാ, നിറക്കെന്നിൽ കൃപയെ.
വറ്റിടാ കൃ-പായുറവേ പാടീടും ഞാൻ ഉച്ചത്തിൽ,
നന്ദി ഗാനം പഠിപ്പിക്ക വാനോർ പാടും ഗാനങ്ങൾ,
പർവ്വതേ ഞാൻ നോക്കിടുന്നു വീണ്ടെടുപ്പിൻ സ്നേഹമേ.

ദേഹി ദേഹം പിരിയുന്ന നാൾ വരെ കരയും ഞാൻ.
ഭൂവിൽ നീ തരുന്നതെല്ലാം സ്തോത്രത്തോടെ കൈക്കൊള്ളും.
ഉയർത്തും ഞാൻ എബനേസർ, ഇന്നയോളം നടത്തി!
വീട്ടിലെത്തും നാൾവരെ താൻ ആനന്ദമായ് നടത്തും.

ദൈവത്തിൽ നിന്നകന്നപ്പോൾ യേശുവെന്നെ കണ്ടെത്തി,
ആപത്തിൻ നടുവിൽ നിന്നും രക്തം ചിന്തി രക്ഷിച്ചു.
നടത്തുന്നു ഇന്നും എന്നെ, മർത്യ നാവാൽ വർണ്ണിക്കാ!
ദേഹത്തിലിരിക്കും കാലം സാധ്യമല്ലേ വർണ്ണിപ്പാൻ.

കൃപയ്ക്കു കടപ്പെട്ടു ഞാൻ ഭാരത്താൽ വലയുന്നു!
അലയും എൻ മാനസത്തെ ബന്ധിക്ക നീ നന്മയാൽ,
അകലും ഞാൻ നിന്നിൽ നിന്നും, ദൈവസ്നേഹം മറന്നു,
എൻ ഹൃദയം തരുന്നിന്നു നിന്റേതായുറപ്പിക്ക.

പാപത്തെ വിട്ടകലുന്നാൾ നിൻ മുഖം ഞാൻ ദർശ്ശിക്കും.
രക്തത്താൽ വെളുപ്പിച്ചങ്കി ധരിച്ചു പാടീടും ഞാൻ.
നീ വീണ്ടാതാം എന്റെ ആത്മം കൈക്കൊൾക നീ വൈകാതെ,
ദൂതന്മാരെ അയച്ചെന്നെ നിത്യതയ്ക്കായ് ഒരുക്ക.