നീ സകല ജാതികളുടെയും മുമ്പില്‍ ഒരുക്കിയിരിക്കുന്ന രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ@ലൂക്കോസ് 2:31
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ചാള്‍സ് വെസ്ലി ഹിംസ് ഫോര്‍ നേറ്റിവിറ്റി ഓഫ് അവര്‍ ലോര്‍ഡ്‌ (ലണ്ടന്‍: വില്ല്യം സ്ട്രഹാന്‍, 1745), നമ്പര്‍ 10 (കം, ദൗ, ലോങ്ങ് എക്സ് പെക്റ്റട് ജീസസ്സ് (Come, Thou Long Expected Jesus). രണ്ടാം ചരണം. തര്‍ജ്ജിമ ചെയ്തതു സൈമണ്‍ സഖറിയ, 2013.

ഹൈഫ്രിടോള്‍, റോളണ്ട് എച്ച്. പ്രിച്ചാര്‍ഡ്, 1830 (🔊 pdf nwc).

ഛായാചിത്രം
ചാള്‍സ് വെസ്ലി
1707–1788

നിന്‍ ജനത്തെ രക്ഷിപ്പാനായ് ദൈവജാതനേ വരൂ
ഭയം പാപം നീങ്ങിയെങ്ങള്‍ നിന്നില്‍ വിശ്രമിക്കുവാന്‍
യിസ്രായേലിന്‍ ആശ്രയമേ ലോകരിന്‍ പ്രത്യാശയെ
ലോകരാഷ്ട്രങ്ങള്‍ക്കു പ്രിയന്‍ കാംക്ഷിച്ചോര്‍ തന്‍ മോദമേ

നിന്‍ ജനത്തെ രക്ഷിപ്പാനായ്, പൈതലായ് നീ രാജാനായ്
നീണാള്‍ വാണിടുവാനായി നിന്‍ രാജ്യം ഇന്നയക്ക
ഭരിക്കെങ്ങള്‍ ഹൃദയങ്ങള്‍ നിന്‍ സ്വന്ത ശുദ്ധാത്മാവാല്‍
നിന്‍ സന്നിധാനത്തില്‍ ചേര്‍ക്ക നിന്‍ മഹത്വ ശക്തിയാല്‍.