അതുകൊണ്ടു, യഹോവേ, ഞാന്‍ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും, നിന്റെ നാമത്തെ ഞാന്‍ കീര്‍ത്തിക്കും.@2 ശമുവേൽ 22:50
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ചാൾസ് വെസ്ലി, ഹിംസ് ആന്റ് സേക്രഡ് പോയംസ്, 1740 (Come, and Let Us Sweetly Join). സൈമണ്‍ സഖറിയ, 2014.

കാന്റർബറി, ഒർലാന്റോ ഗിബ്സണ്‍സ്, ജോർജ്ജ് വിഥർ എഴുതിയ 'ഹിംസ് ആൻഡ്‌ സോങ്ങ്സ് ഓഫ് ദ ചർച്ച്' -ൽ നിന്നും, 1623 (🔊 pdf nwc).

ഛായാചിത്രം
വില്ല്യം സി. ടിക്സ്
1837–1898

സന്തോഷത്തോടോന്നിക്കാം
ക്രിസ്തുവിന്നായ് പാടീടാം
താതന്നു സ്തുതിയെന്നു
ഒന്നിച്ചൊന്നായ് ആർപ്പിടാം

യേശു എന്നും അനന്യൻ
ഇന്നലെപ്പോൽ എന്നെന്നും
എവിടെയും എപ്പോഴും
പൂർണ്ണ കൃപ, സത്യവും

ക്രിസ്തു നാഥന്നായ് നില്ക്കാം
കൂരിരുട്ടിൽ ദീപം പോൽ
സ്വയത്തെ മരിപ്പിച്ചു
തൻ സാക്ഷിയായ് ജീവിക്കാം

സാക്ഷികൾ നാം ക്രൂശിന്നായ്
തന്നോടൊപ്പം മരിച്ചു
മരണത്തെ തോല്പിച്ചു
ആത്മാവെ പ്രാപിച്ചു നാം

സ്നേഹത്താൽ നാം യത്നിക്കാം
ആത്മ ജ്വാല കത്തിക്കാം
രക്ത സാക്ഷി ആയീടാം
ദൈവ ധീരരായിടാം

നിന്നിൽ പൂർണ്ണനാക്കെന്നെ
മഹത്വം അണിയിക്ക
നിൻ മുൻപിൽ ഞാൻ എത്തുമ്പോൾ
ശുദ്ധരൊത്തു വാഴുമ്പോൾ

സ്നേഹത്തിൽ ജീവിച്ചീടാൻ
സന്തോഷം പൂർത്തിയാക്കാൻ
ദൈവ കോപം ഒഴിവാൻ
വിശ്വാസത്തെ പങ്കിടാൻ

ആത്മഫലം കായ്ച്ചീടാൻ
കല്പിക്ക നീ ഞങ്ങളിൽ
ശാന്തി സ്നേഹം വർദ്ധിപ്പാൻ
ഉത്തമരായ് വർത്തിപ്പാൻ

വിനയം ധരിപ്പിക്ക
ക്ഷമ, ദയ, കാരുണ്യം
പഠിപ്പിക്ക താഴ്മയും
നിൻ നന്മകൾ വർഷിക്ക

ക്രിസ്തു വാഴുന്നുന്നതേ
കൂടെ നാമും വാഴേണം
ദൈവത്തിൻ വലഭാഗേ
സ്നേഹമായ് വാഴും നമ്മൾ

വന്നരുൾക നാഥനെ
താഴ്മയോടെ ഭൂതലേ
കണ്‍പാർക്ക ഈ ഭൂമിയെ
കടാക്ഷിക്ക മർത്യരെ

കൈ ഉയർത്തി പാടട്ടെ
പണ്ടേപോലെ പാടട്ടെ
സ്വർലോകത്തിൻ ആനന്ദം
ആഘോഷിക്കാം സ്നേഹത്തെ

ആഗമിക്ക യേശുവേ
അഥിതിയായ് എന്നുള്ളിൽ
ശുദ്ധി ചെയ്ക എൻ മനം
വന്നു വാഴ്ക വിരുന്നിൽ

വാഗ്ദത്തം പോൽ വായെന്നിൽ
നിൻ മഹത്വ നാമത്തിൽ
സാന്നിധ്യം തന്നീടുക
ഞങ്ങൾ മദ്ധ്യേ ഇന്നേരം.

ശുദ്ധി ചെയ്ക ഞങ്ങളെ
ശാന്താത്മാവെ ചൊരിക
ഞങ്ങളിൽ നീ വർത്തിക്ക
സദ്യേ സ്നേഹം ചൊരിക

കുഞ്ഞാട്ടിൻ കല്ല്യാണത്തിൽ
പേർ ചൊല്ലി വിളിക്കെന്നെ
തൻ മാർവിൽ അണക്കെന്നെ
എന്നും സ്നേഹ വിരുന്നിൽ

കല്പന പോൽ ഒന്നിക്കാം
ഏകാമാകാം ആത്മാവിൽ
അന്യോന്യം സഹായിക്കാം
പ്രത്യാശ പകർന്നീടാം

ദൈവം നല്കും ആശിഷം
പൂർത്തിയാക്കും തൻ വാക്കു
തൻ വിധത്തിൽ വർത്തിക്കും
തുഷ്ടിയേകും ഏവർക്കും

സോദരരെ സ്നേഹിക്കാം
വർദ്ധിപ്പിക്കാം തൻ ദാനം
യത്നിച്ചീടാം എന്നാളും
ശുദ്ധിയായ് ജീവിച്ചീടാം

പിമ്പുള്ളതു മറക്കാം
പിൻ ചെന്നീടാം ക്രിസ്തുവേ
ലക്ഷ്യം നോക്കി മുന്നേറാം
പ്രാപിക്കാം കിരീടത്തെ

വിശ്വാസം താ ഞങ്ങൾക്കു
ഞങ്ങൾ വേല തികയ്പ്പാൻ
വിധി കർത്താ ദൈവം താൻ
വിശ്വാസം താ കൃപയ്ക്കായ്

പൂർണ്ണമായ വിശ്വാസം
പൂർണ്ണ ജയം നല്കുന്നു
പാപം പോക്കി രക്ഷിക്കും
ആത്മാവെ പുതുക്കീടും

ഈ വിശ്വാസം പ്രാപിക്കാം
രക്ഷയെയും തന്മൂലം
സ്വർഗ്ഗം പൂകാം അന്നേരം
നിത്യജീവൻ നേടീടാം

വിശ്വാസം നാം സൂക്ഷിക്കാം
നാഥനെ കാണും വരെ
സ്നേഹത്താലെ വിശ്വാസാൽ
നില്ക്ക ക്രിസ്തൻ പാറമേൽ

പ്രത്യശയിൻ പങ്കാളി,
ഉയർത്തീടിൻ ശബ്ദത്തെ
അത്യുച്ചത്തിൽ പാടീടാം
ക്രിസ്തു നാഥൻ രാജന്നായ്

യേശുവിൻ കൃപകളെ
ആസ്വദിച്ചു സ്തുതിക്കാം
തൻ വഴിയിൽ ജീവിക്കാം
വ്യർത്ഥമല്ല വിശ്വാസം

തൻ വെളിച്ചെ പോകുമ്പോൾ
മനങ്ങളെ ഒന്നാക്കും
നൽ കൂട്ടായ്മ പ്രാപിക്കും
കർത്തൻ സ്നേഹ കൂട്ടായ്മ

സന്തോഷത്തോടൊന്നാകാം
തൻ വേലയിൽ ഒന്നിക്കാം
യേശുവിന്റെ രക്തത്താൽ
ശുദ്ധി നേടാം ദിനവും

നല്ക വീണ്ടും വിശ്വാസം
അശുദ്ധിയെ അകറ്റാൻ
അശുദ്ധിയെ തീണ്ടാത്തോൻ
യോഗ്യരാക്ക ഞങ്ങളെ

തിന്മയെ ഇല്ലാതാക്ക
ദൂരെ നീക്ക വേരോടെ
പാപത്തെ നശിപ്പിക്ക
ഹൃത്തിൽ സ്നേഹം നിറയ്ക്ക

സൽപ്രവർത്തി ചെയ്തീടാൻ
ക്രിസ്തൻ സാക്ഷ്യം വഹിപ്പാൻ
അന്യോന്യ സ്നേഹത്താലെ
നിങ്കൽ ചേർക്ക ഞങ്ങളെ

നിന്റെ സ്നേഹം ചൊരിക
ഹൃത്തിടെ പതിപ്പിക്ക
സ്നേഹം മാത്രം തന്നരുൾ
മറ്റൊന്നില്ല സ്നേഹം പോൽ