🡅 🡇 🞮

കിരീടം ചൂടിക്ക

അവന്റെ കണ്ണു അഗ്നിജ്വാല, തലയിൽ അനേകം രാജമുടികൾ. വെളിപ്പാട് 19:12
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

ഒന്നും, അഞ്ചും, ആറും, ഒൻപതും ചരണങ്ങൾ: മാത്യു ബ്രിഡ്ജസ്, ദ പേഷൻ ഓഫ് ജീസ്സസ്സ്, 1852; രണ്ടും മൂന്നും നാലും ചരണങ്ങൾ: ഗോഡ്ഫ്രി ത്രിംഗ്, ഹിംസ് ആന്റ് സേക്രഡ് ലിറിക്ക്സ്, 1874. ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് സൈമണ്‍ സഖറിയ, 2015. എല്ലാ പകര്‍പ്പവകാശങ്ങളും പൊതുജനത്തിനു വിട്ടുകൊടുത്തിരിക്കുന്നു.

ഡിയഡമേറ്റ, ജോര്ജ്ജ് ജെ.എൽവി, ഹിംസ് ഏൻഷ്യന്റ് ആന്റ് മോഡേണ്‍, 1868 (🔊 ). മറ്റു രാഗങ്ങള്‍:

ഛായാചിത്രം
ജോര്ജ്ജ് ജെ.എൽവി
1816–1893
National Portrait Gallery

button

കിരീടം ചൂടിക്ക കുഞ്ഞാടെ വാഴിക്ക
സ്വർഗ്ഗേ ധ്വനിക്കും സംഗീതം നീ ശ്രദ്ധിച്ചീടുക
ഉണരെൻ ആത്മാവേ നാഥനായ് പാടീടാം
അതുല്ല്യനാം നിൻ രാജാവേ എന്നെന്നും വാഴ്ത്തീടാം

കിരീടം ചൂടിക്ക കന്യകാ സൂനുവെ
ജയത്തിൻ മുദ്ര തൻ ശിരസ്സെ ശോഭിപ്പിക്കുന്നു
പരിമളം വീശും പനിനീർ പുഷ്പം പോൽ
മനോഹരം തൻ കാരുണ്യം നൽ ബേത്ലഹേം പൈതൽ

കിരീടം ചൂടിക്ക ദൈവത്തിൻ സൂനുവെ
തൻ പിൻചെല്ലുന്നോർ ഏവരും അവനെ വാഴ്ത്തട്ടെ
മനുഷ്യനു തുല്യം ദുഖം അറിഞ്ഞവൻ
സർവ്വവും തന്മേൽ ചുമന്നു ശാന്തി പകരുന്നോൻ

കിരീടം ചൂടിക്ക ജീവന്റെ ദൈവത്തെ
കല്ലറയെ ജയിച്ചു താൻ ഈ ലോകത്തെ വീണ്ടു.
പാടും തൻ മഹത്വം താൻ മരിച്ചുയിർത്തു
മരണത്തെ കീഴ്പെടുത്തി നിത്യജീവൻ നൽകി

കിരീടം ചൂടിക്ക ശാന്തിയിൻ രാജാവെ
തൻ ചെങ്കോൽ വീശും നേരത്തിൽ ശാന്തി പരക്കുന്നു
തൻ നിത്യമാം വാഴ്ച, സ്വർഗ്ഗത്തിൻ പുഷ്പങ്ങൾ
മുറിവേറ്റ തൻ പാദത്തിൽ പരിമളം വീശും

കിരീടം ചൂടിക്ക സ്നേഹത്തിൻ രാജാവെ
തൻ കൈ വിലാവിൽ കാണുന്നു സ്നേഹ മുറിവുകൾ
വാനേ ദൂതർക്കാർക്കും കണ്ടീടാ ആ കാഴ്ച
ജ്വലിച്ചീടും തൻ കണ്ണുകൾ രഹസ്യം കാണുന്നു.

കിരീടം ചൂടിക്ക സ്വർഗ്ഗത്തിൻ രാജാവെ
സ്നേഹത്തിൻ രാജനാകുന്ന രാജാവേ വാഴ്ത്തീടാം
അണിയിച്ചീടുക നൽ കിരീടങ്ങളെ
ഈ ലോക രാജ നേതാക്കൾ തന്നെ നമിക്കുന്നു.

കിരീടം ചൂടിക്ക സർവ്വം വാഴുന്നോനെ
വചനമായ് ലോകത്തിൽ വന്നു ജീവിച്ചവനെ
പാപം മോചിച്ചു താൻ സ്വർഗ്ഗെ വസിക്കുന്നു
ദൂതവൃന്ദം വാഴ്ത്തുന്നെന്നും രക്ഷകനെശുവേ

കിരീടം ചൂടിക്ക അനാഥിയായോനെ
കറങ്ങിടുന്ന ഗോളങ്ങളെ, സൃഷ്ടിച്ചവനെ
വാഴ്ക, രക്ഷകനേ നീ മരിച്ചെനിക്കായ്
നിൻ സ്തുതി മഹത്വം എല്ലാമേ നിത്യതയോളം