റവ. കെ. പി. ഫിലിപ്പ്; രാഗം ക്രമപ്പെടുത്തിയത്: ജോ ഉതുപ്പ്, 2012 (🔊 pdf).
ദൈവമേ സ്നേഹ രൂപനെ-
എന്നെ നീ തള്ളീടല്ലേ
സന്താപത്താല്‍ വിളിക്കുന്നെ-
ദോഷിയെ രക്ഷിക്കണേ
നിന്റെ സ്നേഹമറിഞ്ഞിട്ടും-
നിന്നെ സ്നേഹിച്ചില്ലേ ഞാന്‍
തന്നിഷ്ടനായ് നടന്നുപോയ്-
നീക്കണേ എന്‍ പാപത്തെ
ഈ ലോകത്തിന്‍ സുഖങ്ങളെ-
തേടിപ്പോയ് ഞാന്‍ ആര്‍ത്തിയാല്‍
സ്വര്‍ലോകഭാഗ്യം പിന്‍തള്ളി-
ഭോഷത്വം ഞാന്‍ കാണിച്ചു.
സത്യമല്ലാത്ത വാക്കുകള്‍-
ശങ്കയെന്ന്യേ ഓതി ഞാന്‍
നീതിയല്ലാത്ത ക്രിയകള്‍-
ദയകൂടാതെ ചെയ്തു ഞാന്‍
അശുദ്ധമായ ചിന്തകള്‍-
മലിനമായ കാഴ്ചകള്‍
അശുദ്ധമാക്കി മാനസം-
അന്ധമാക്കി കണ്‍കളെ
മോഹങ്ങള്‍ സാധിച്ചീടുവാന്‍-
കൌശലം പ്രയോഗിച്ചു
മഹാനെന്നു നിരൂപിച്ചു-
നിന്ദാപാത്രമായിപ്പോയ്
മതിമറന്നു നിഗളിച്ചു-
സുഖങ്ങള്‍ പെരുകി വന്നപ്പോള്‍
അതിന്‍ ഫലത്താല്‍ വീണു പോയ്-
ലജ്ജിക്കുന്നു നീചന്‍ ഞാന്‍
കഷ്ടതകള്‍ ധാരാളം ഞാന്‍-
ചുറ്റുപാടും കണ്ടിട്ടും
ഒട്ടും കാരുണ്യം ഇല്ലാതെ-
സ്വാര്‍ത്ഥം മാത്രം പ്രവര്‍ത്തിച്ചു.
ഇപ്പോഴിതാ നിന്‍ പാദത്തില്‍-
കുമ്പിടുന്നു ഏഴ ഞാന്‍
ഉള്‍പ്പൂവിനെ ശുദ്ധി ചെയ്തു-
ജീവിപ്പിക്ക ദോഷിയെ