എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്നു ഇറങ്ങിവരുന്നു.@യാക്കോബ് 1:17
ഛായാചിത്രം
തോമസ്സ് കെൻ
1637–1711

തോമസ്സ് കെൻ, 1674 (Praise God, from Whom All Blessings Flow). നിരവധി ദേവാലയങ്ങളിലും 'സ്തോത്രങ്ങൾ' ആയി പാടുന്ന ഈ വരികൾ യഥാർത്ഥത്തിൽ എവെയ്ക്ക്, മൈ സോൾ, ആന്റ് വിത്ത് ദ സൺ എന്ന നീണ്ട ഒരു ഗാനത്തിന്റെ ഒടുവിലത്തെ ചരണമാണു. സൈമണ്‍ സഖറിയ, 2017.

ഓൾഡ് 100 മതു ജനീവൻ സാൾട്ടർ 1551, കടപ്പാട് ലൂയി ബൂർഷ്വാ (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

മറ്റേതു ആത്മപ്രേരണയില്ലാത്ത രചനകളെക്കാളും ഏറ്റവും അധികം അധരങ്ങളിൽ നിന്നും ഉരുവായി എന്നു നിസ്സംശയം പറയാവുന്ന ഈ വലിയ സ്തോത്രഗീതം, വിശന്നു വലഞ്ഞു ലിബി തടവറയിൽ (പടിഞ്ഞാറൻ വെർജീനിയ) അടക്കപ്പെട്ടിരുന്ന ‘ബോയ്സ് ഇൻ ബ്ലൂ’ വിലെ (അമേരിക്കൻ ആഭ്യന്തര യുദ്ധ പോരാളികളുടെ മറ്റൊരു പേരു) അംഗങ്ങൾ പാടിയിരുന്നു എന്നതു ചാപ്ലെൻ മെക് കാബിന്റെ അഗ്നി സ്പുരിക്കും അധരങ്ങളിൽ നിന്നു തന്നെ പലരും തന്നെ കേട്ടിരിക്കും. ദിവസങ്ങൾ കഴിയുന്തോറും, കൂടെയുള്ളവർ കടന്നു പോകുന്നതു അവർ കണ്ടു, പക്ഷെ ശവക്കല്ലറകൾക്കായി തിരഞ്ഞെടുക്കപ്പെട്ട ജീവനുള്ള പുതിയ അന്തേവാസികൾ വന്നതിനാൽ അവരുടെ അംഗസംഖ്യ വർദ്ധിച്ചുവന്നു. ഒരു ദിവസം രാത്രി പത്തു മണിയോടെ ഇരുട്ടിന്റെ ശാന്തതതയിൽ, ഒരു കാലൊച്ച അടുത്തുവരുന്നതു അവർ കേട്ടു. തടവറയുടെ ഉള്ളിൽ ക്രമീകരണങ്ങൾ പൂർത്തിയാകും വരെ അതു കാത്തുനിന്നു. ഒരു യുവ ബാപ്റ്റിസ് പാതിരി ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.

തണുത്തുറഞ്ഞ ചുമരുകളെയും അവിടെ കണ്ട വ്യഥയെയും കണ്ട് അദ്ദേഹത്തിന്റെ ഹൃദയം പതറി. ക്ഷീണിച്ചു അവശനായി മുഖം പൊത്തി തല കുനിച്ചു അദ്ദേഹം കരഞ്ഞു. അപ്പോൾ തന്നെ ഏകാന്തവും, കരുണാർദ്രവുമായ ഒരു സ്വരം മുകളിലെ ജനാലയിൽ നിന്നും പാടി:- ദാന ദാധാവെ സ്തു-തി-ക്കാം,

തുടർന്നു പന്ത്രണ്ട് പുരുഷസ്വരം രണ്ടാമത്തെ ചരണം പാടി: സർവ്വ സൃഷ്ടിയും പാ-ട-ട്ടെ,

മൂന്നാമത്തെ ചരണം ആയപ്പോഴേക്കും,നിരവധി പേരുടെ ഹൃദയം തുളുമ്പി, അവർ ചേർന്നു ഉയരത്തിലേക്കു പാടി,

വാനിലുള്ളോരും വാഴ്-ത്ത-ട്ടെ,

ഇതിനകം തടവറ ആകമാനം ഉണർന്നു, ഈ പരിശുദ്ധ ഗാനത്താൽ വിറകൊണ്ടു, ഒരോ തടവുമുറിയിൽ നിന്നും ആ ധീര യോദ്ധാക്കൾ പാടി: താത സുതാത്മനു സ്തോത്രം!

ആ ശാന്ത രാത്രിയിൽ ആ ഗാനം കെട്ടടങ്ങവെ, റിച്ച്മണ്ട് നഗരത്തെ ഇരുട്ടിന്റെ അഗാധത്തിൽ ആഴ്ത്തിയപ്പോൾ, ഒരു യുവാവ് എഴുന്നേറ്റു സന്തോഷവാനായി പറഞ്ഞു, തടവറകൾ കൊട്ടാരങ്ങളായി മാറും യേശു എന്നോട് കൂടെ അവിടെ വസിച്ചാൽ

ക്രാഫ്റ്റ്സ്, pp. 122–24

ദാന ദാധാവെ സ്തു-തി-ക്കാം,
സർവ്വ സൃഷ്ടിയും പാ-ട-ട്ടെ,
വാനിലുള്ളോരും വാഴ്-ത്ത-ട്ടെ,
താത സുതാത്മനു സ്തോത്രം!