ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.@വെളിപ്പാട് 21:3–5
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

തോമസ് ബിൽബി, ദി നഴ്‌സറി ബുക്ക്, ദി ഇൻഫന്റ് ടീച്ചേഴ്സ് അസിസ്റ്റന്റ് 1831-32. സൈമണ്‍ സഖറിയ, 2018.

സാമുവേൽ അഷ്‌മീഡ്, ദി മ്യൂസിക്കൽ റിപ്പോസിറ്റോറി (ഫിലാഡൽഫിയ, പെൻസിൽവാനിയ: ജെയിംസ് ഹാംസ്റ്റെഡ് 1847), പേജ് 96 (🔊 pdf nwc).

ദുഃഖിതർ നാം മന്നിതിൽ
വീണ്ടും കാണും വിണ്ണതിൽ
വേർപിരിയാ ദേശേ

പല്ലവി

അതെത്ര മോദം മോദം
മോദം മോദം മോദം
അതെത്ര മോദം മോദം
വേർപെടില്ല പിന്നെ നാം

ദൈ-വത്തെ ഭൂവിൽ സ്നേഹിച്ചോർ
മരി-ച്ചു സ്വർഗേ പോകുമേ
പാടും ശുദ്ധരുമായ്

കുഞ്ഞുങ്ങൾ കാണും സ്വർഗ്ഗത്തിൽ
നിർമ്മലരായി പ്രാർത്ഥിച്ചോർ
സണ്ടേസ്കൂൾ തന്നിലായ്

ഗുരു-ക്കളേയും കാണും നാം
പുരോഹിത-രേയും കാണും നാം
പിന്നെ നാം വേർപെടാ

ഓ! എത്ര മോദം! അന്നു നാം,
രക്ഷകനെ കാണും നാൾ
സിംഹാസനസ്ഥനായ്!

ആമോദമായ് പാടും നാം
നിത്യ കാലം വാഴും നാം
യേശുവെ കീർത്തിക്കും