അവര്‍ തങ്ങളുടെ പ്രയത്നങ്ങളില്‍ നിന്നു വിശ്രമിക്കെണ്ടാതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു.@വെളിപ്പാട് 14:13
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

വില്ല്യം ഡബ്ലിയു. ഹൊവ്, ഏള്‍ നെല്‍സന്‍ എഴുതിയ 'ഹിംസ് ഫോര്‍ സെയിന്റ്സ് ഡേയ്സ് ആന്‍ഡ് അദര്‍ ഹിംസ്' (1864) ല്‍ നിന്നും. ആദ്യ രൂപത്തില്‍ "നിന്‍ വിശുദ്ധന്മാര്‍ക്കെല്ലാം" എന്നു കാണപ്പെടുന്നു. സൈമണ്‍ സഖറിയ, 2011.

സിനേ നോമിനേ റാല്‍ഫ് വെഗ്വാന്‍ വില്ലിയംസ്, ഇംഗ്ലീഷ് ഹിംനലില്‍ നിന്നും.(ലണ്ടന്‍: ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സ് 1906), നമ്പര്‍ 641 (🔊 pdf nwc).

ഛായാചിത്രം
റാല്‍ഫ് വെഗ്വാന്‍ വില്ലിയംസ്
(1872–1958)

കര്‍ത്താവിങ്കല്‍ വിശ്രാമം കൊള്ളുന്ന
ശുദ്ധ-രെല്ലാം നല്‍ സാക്ഷ്യം നല്‍കുമ്പോള്‍
യേ-ശൂ-വെ നിന്‍ നാമം പുകഴട്ടെ
ഹാ! ഹാലെലൂയ്യാ!

നീ താന്‍ പാറ വന്‍ പോരിന്‍ നേതാവും
നല്‍ കോ-ട്ടയും വെളിച്ച തൂണതും
യേ-ശൂ-വെ നിന്‍ നാമം പുകഴട്ടെ
ഹാ! ഹാലെലൂയ്യാ!

തന്‍ ശിഷ്യരിന്‍ നല്‍ കൂട്ടായ്മക്കായി
ഭൂമിയെല്ലാം ക്രൂശു ചുമന്നോര്‍ക്കായ്
ലോകത്തെയും കീഴ്മേല്‍ മറിച്ചോര്‍ക്കായ്
ഹാ! ഹാലെലൂയ്യാ!

വചനം നന്നായ് ഘോഷിച്ചവര്‍ക്കായ്‌
ദൈവത്തിന്റെ തോട്ടം നനച്ചോര്‍ക്കായ്‌
തന്‍ മ-ഹ-ത്വം ചൊല്ലി കൊടുത്തോര്‍ക്കായ്‌
ഹാ! ഹാലെലൂയ്യാ!

വീണ്ടെടുപ്പു ദര്‍ശിച്ച ശുദ്ധര്‍ക്കായ്
വാഗ്ദ-ത്ത മാം- കിരീടം കണ്ടോര്‍ക്കായ്‌
ദര്‍ശ-നം ലേ-ശം കൈവിടാത്തോര്‍ക്കായ്‌
ഹാ! ഹാലെലൂയ്യാ!

വാഞ്ചിക്കുന്നെ തന്‍ ശുദ്ധര്‍ കൂട്ടായ്മാ
ജയി-ച്ചോ-രവര്‍, ഞാന്‍ പോരിങ്കല്‍ തന്നേ
എല്ലാവരും നിന്‍ സ്വന്തം; നിന്‍ വക
ഹാ! ഹാലെലൂയ്യാ!

നിന്‍ സേനയെ ഇപ്പോള്‍ നയിക്കുകേ
ധീര-തയാല്‍ വിശ്വാസ വീരരായ്
ജയി-ച്ചോ-രാം നല്‍ ശുദ്ധന്മാരെപോല്‍
ഹാ! ഹാലെലൂയ്യാ!

പോര്‍ നീണ്ടാലും കഠിനമായാലും
ജയ ധ്വനി ശ്രവിക്കുന്നെല്ലാടം
പട കേമം; ധൈര്യമോ കെങ്കേമം
ഹാ! ഹാലെലൂയ്യാ!

തങ്ക പ്രഭ പടിഞ്ഞാറെത്തുമ്പോള്‍
പോരാളികള്‍ വിശ്രാമം കൊള്ളുമ്പോള്‍
ശാന്തിയേകും ശുദ്ധര്‍ പറുദീസാ
ഹാ! ഹാലെലൂയ്യാ!

കണ്ടാലും നാം ആ മഹത്വ ദിനം
ശുദ്ധര്‍ എല്ലാം നിരയായ് നില്‍ക്കുമ്പോള്‍
മഹത്വ രാജന്‍ എഴുന്നെള്ളുമ്പോള്‍
ഹാ! ഹാലെലൂയ്യാ!

ഭൂ, സമുദ്രം, പളങ്കു കടലും
കട-ന്നെത്തും എണ്ണമില്ലാ സൈന്യം
പാടീടുമേ ത്രീയേകനു സ്തുതി
ഹാ! ഹാലെലൂയ്യാ!