ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ടു എന്നെ നിന്ദിക്കുന്നവനോടു ഉത്തരം പറവാൻ ഞാൻ പ്രാപ്തനാകും.@സങ്കീർത്തനങ്ങൾ 119:42
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ജെ.സി. മോർഗ്ഗൻ, 1874 (Fully Trust­ing). 'ബ്രൈറ്റസ്റ്റ് ആന്റ് ബെസ്ററ്' ൽ പ്രസിദ്ധീകരിച്ചു. തിരുത്തലുകൾ ചെയ്തതു, റോബർട്ട് ലോറി & ഡബ്ള്യൂ ഹോവേർഡ് ഡോണേ (ചിക്കാഗോ, ഇല്ലിനോയി: ബിഗ്‌ലോ & മെയിൻ, 1875), നമ്പർ 34. സൈമണ്‍ സഖറിയ, 2019.

ജോർജ്ജ് സി. സ്റ്റെബിൻസ് (🔊 pdf nwc).

ഛായാചിത്രം
ജോർജ്ജ് സി. സ്റ്റെബിൻസ്
1846–1945

യേശുവിൽ ഞാൻ അർപ്പിച്ചീടും
എല്ലാ സം-ശയങ്ങളും,
"ഭയം വേണ്ട!" തന്റെ വാക്കിൽ
വിശ്വസിക്കും എന്നാളും

പല്ലവി

പൂർണ്ണമായ് ഞാൻ വിശ്വസിക്കും
മാധുര്യമാം തൻ വാക്കിൽ!
പൂർണ്ണമായ് ഞാൻ വിശ്വസിക്കും
മാധുര്യമാം തൻ വാക്കിൽ!

യേശുവിൽ ഞാൻ അർപ്പിച്ചീടും
എന്റെ പാ-പം സർവ്വവും
തൻ രക്തം ക-ഴുകി എന്നെ
തൻ ഭവനെ ചേർത്തീടും

പല്ലവി

യേശുവിൽ ഞാൻ അർപ്പിച്ചീടും
എൻ ഭയ-ങ്ങൾ സർവ്വവും
ചുറ്റും ഇരുൾ മൂടിയാലും
തൻ വെളിച്ചം മങ്ങിടാ

പല്ലവി

യേശുവിൽ ഞാൻ അർപ്പിച്ചീടും
എൻ ആമോദം സർവ്വവും
ഒന്നു മാത്രം എൻ പ്ര-ത്യാശ
മതി എന്നും താൻ മാത്രം

പല്ലവി

യേശുവിൽ ഞാൻ അർപ്പിച്ചീടും
എന്നെ തന്നെ പൂർണ്ണമായ്
ആത്മ,ദേഹി, ദേഹം സർവ്വം
എന്നെന്നേക്കും നിത്യമായ്

പല്ലവി