നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.@സങ്കീർത്തനങ്ങൾ 87:3
ഛായാചിത്രം
തോമസ് കാംബൽ
1732–1809

ജോണ്‍ ന്യൂട്ടണ്‍, ഓൾനി ഹിംസ് (ലണ്ടൻ: വെസ്റ്റ്‌ ഒലിവർ, 1779) (Glorious Things of Thee Are Spoken). സൈമണ്‍ സഖറിയ, 2013.

ഓസ്ട്രിയ ഹൈഡൻ, കരമീകരണം തോമസ് കാംബൽ, 1797, മിക്കവാറും ക്രോയേഷ്യൻ നാടോടി രാഗത്തിൽ നിന്നും (🔊 pdf nwc).

ആദ്യ കാലങ്ങളിൽ ദേശഭക്തി ഗാനങ്ങൾക്ക് മാത്രമായിരുന്നു ഹൈഡൻ ഓസ്റ്റ്രിയ ഉപയോഗിച്ചിരുന്നുള്ളൂ., ഗോട്ട്, എർഹാൽട്ട് ഫ്രാൻസ്, ഡെൻ കൈസർ, ആദ്യമായി അവതരിപ്പിക്കപ്പെടുന്നത് ചക്രവർത്തിയുടെ പിറന്നാളിനു ഫെബ്രുവരി, 12, 1797. നു ആയിരുന്നു. ഡാസ് ഡ്യുച് ലണ്ടീട് എന്ന ഗാനത്തിനു ഇപ്പോഴും ഈ രാഗം തന്നെ യാണ് ഉപയോഗിച്ചുവരുന്നത്.ആദ്യ ചരണം (Deutschland, Deutschland über alles…) നാസികളോടൊപ്പം ഉടലെടുത്തതാകയാൽ മൂന്നാമത്തെ ചരണമാണു (Einigkeit und Recht und Freiheit/Für das Deutsche Vaterland) ഇപ്പോൾ ജർമ്മൻ ദേശീയഗാനത്തിൽ ഉപയോഗിച്ചു വരുന്നതു.

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

മഹത്വമായി വർണ്ണിക്കുന്നു
ദൈവം വാഴും സീയോനെ
വാക്കുമാറാത്തവൻ നിന്നിൽ
എന്നും വാസം ചെയ്യുന്നു
ശാശ്വതപാറയിൽ നില്ക്കും
നീയൊട്ടും കുലുങ്ങീടാ
രക്ഷയിൻ മതിൽ നിൻ ചുറ്റും
ശത്രുവെ നോക്കി രസിക്കാ

നിത്യമാം സ്നേഹത്തിൽ നിന്നും
ജീവജലം കുടിക്ക
നിന്മക്കൾക്കു ദാനം ചെയ്ക
എല്ലാ മുട്ടും നീങ്ങട്ടെ
ആർക്കുമേ നിരസിച്ചീടാ
ദാഹം പോക്കും ഉറവ
ദൈവത്തിന്റെ വൻ കൃപയോ
ശാശ്വതമേ സുസ്ഥിരം

അഗ്നിയും കാർമേഘങ്ങളും
ചുറ്റും പൊന്തി പാറുന്നു
മറ നീങ്ങി മഹത്വത്തിൽ
കർത്തൻ ചാരെ എത്തുന്നു.
അഗ്നി സ്തംഭം മേഘസ്തംഭം
രക്ഷിക്കുന്നു തൻ കൊടി
പ്രാത്ഥനയെ ചെവിക്കൊണ്ടു
മന്ന നല്കി പോറ്റുന്നു

സീയോൻ പൗരർ വാഴ്ത്തപ്പെട്ടോർ
രക്തത്താൽ ശുദ്ധരവർ
യേശുവിൽ നമ്പുമാത്മാക്കൾ
ദൈവത്തിൻ പുരോഹിതർ
തന്റെ സ്നേഹം വർണ്ണിക്കുന്നു
രാജരായി വാഴുന്നു
രാജപുരോഹിത വർഗ്ഗം
സ്തോത്രയാഗം അർപ്പിക്കും

രക്ഷകാ നിൻ കൃപ മൂലം
സീയോനിന്റെ പൌരൻ ഞാൻ
ലോകമെന്നെ നിന്ദിച്ചാലും
നിന്നിൽ പുകഴ് കൊള്ളും ഞാൻ
ലോകസുഖം പുകഴ്ചയും
കാഴ്ചകളും മായുമേ
സീയോനിന്റെ മക്കൾ മാത്രം
ആനന്ദത്താൽ നിറയും