ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.@മത്തായി 28:20
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ജെറമായ ഇ. റേന്‍കിന്‍, ഗോസ്പല്‍ ബെല്‍സ്” -ല്‍ നിന്നും. സമാഹരണം ചെയ്തത്, റേന്‍കിന്‍, ജെ. ഡബ്ലിയു. ബിസ്കോഫ്‌, & ഓട്ടിസ് പ്രിസ്ബ്രേവ് (ഷിക്കാഗോ, ഇല്ലിനോയ്: ദി വെസ്റ്റേണ്‍ സണ്ടേസ്കൂള്‍ പബ്ലിഷിംഗ് കമ്പനി, 1880) (God Be with You Till We Meet Again). *3,5,6, & 8 ചരണങ്ങള്‍ തര്‍ജ്ജിമ ചെയ്തതു സൈമണ്‍ സഖറിയ, 2011.

വില്യം ജി. ടോമര്‍, 1890 (🔊 pdf nwc). അക്കാലത്ത് വാഷിങ്ങ്ടന്‍ ഡി.സി.യിലെ 'ഗ്രെയ്സ് മെത്തടിസ്റ്റ് എപ്പിസ്കോപ്പല്‍ സഭയിലെ സംഗീത സംവിധായകനായിരുന്നു.

ഛായാചിത്രം
ജെറമായ ഇ. റേന്‍കിന്‍
1828–1904

കാണും വരെ ഇനി നാം തമ്മില്‍
കൂടെ ഇരിക്കട്ടെ ദൈവം
തന്‍ ദിവ്യ നടത്തിപ്പാലെ-
കാത്തു പാലിക്കട്ടെ നിങ്ങളെ

ഇനി നാം ഇനി നാം—
യേശു മുന്‍ ചേരും വരെ
ഇനി നാം ഇനി നാം—
ചേരും വരെ പാലിക്കട്ടെ! താന്‍

കാണും വരെ ഇനി നാം തമ്മില്‍
തന്‍ തിരു ചിറകിന്‍ കീഴില്‍
നല്‍കി എന്നും ദിവ്യ മന്നാ
കാത്തു പാലിക്കട്ടെ നിങ്ങളെ

കാണും വരെ ഇനി നാം തമ്മില്‍
സ്നേഹമാകും തൈലം പൂശി
ദൈവ വേലക്കായി എന്നും
കാത്തു പാലിക്കട്ടെ നിങ്ങളെ*

കാണും വരെ ഇനി നാം തമ്മില്‍
തന്‍ തൃക്കരങ്ങളില്‍ ഏന്തി
അനര്‍ത്ഥങ്ങളില്‍ കൂടെയും
കാത്തു പാലിക്കട്ടെ നിങ്ങളെ

കാണും വരെ ഇനി നാം തമ്മില്‍
വാഗ്ദത്തങ്ങള്‍ ഓര്‍പ്പിച്ചെന്നും
സ്വര്‍ നിക്ഷേപം പകര്‍ന്നെന്നും
കാത്തു പാലിക്കട്ടെ നിങ്ങളെ*

കാണും വരെ ഇനി നാം തമ്മില്‍
രോഗ ദുഖ നാളിലെന്നും
കൈവിടാതെ ചാരെ നിന്നു
കാത്തു പാലിക്കട്ടെ നിങ്ങളെ*

കാണും വരെ ഇനി നാം തമ്മില്‍
സ്നേഹക്കൊടിയതിന്‍ കീഴില്‍
മൃത്യുവിന്മേല്‍ ജയം നല്‍കി
കാത്തു പാലിക്കട്ടെ നിങ്ങളെ

കാണും വരെ ഇനി നാം തമ്മില്‍
അന്ത്യകാലം വരെ എന്നും
അഗ്നി രഥം മറയുവോളം
കാത്തു പാലിക്കട്ടെ നിങ്ങളെ*