നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ.@യോശുവ 1:9
ഛായാചിത്രം
ജോണ്‍ ഹ്യൂഗ്സ്
1873–1932

ഹേറി ഇ.ഫൊസ്ഡിക്ക്, 1930 (God of Grace and God of Glory). “ലിവിംഗ് ഓഫ് ദീസ് ഡെയ്സ്” എന്ന തലക്കെട്ടിൽ 1956 ൽ പുറത്ത് വന്ന ഫൊസ്ഡിക്കിന്റെ ആത്മകഥ ഇതിന്റെ വരികളിൽ പ്രതിധ്വനിക്കുന്നു. സൈമണ്‍ സഖറിയ, 2013.

കൗം റോണ്‍, ജോണ്‍ ഹ്യൂഗ്സ്, 1907 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ക്രുപാലുവേ നിൻ ജനത്തിൽ
നിൻശക്തിയെ ചൊരിക
നിൻ സഭയെ ഉദ്ധരിച്ചു
പൂർണ്ണ ശോഭയേകുക
ജ്ഞാനം നല്ക; ധൈര്യം നല്ക;
പോരിടാനായ് ഇന്നാളിൽ (2)

ശത്രു സൈന്യം ചുറ്റുമുണ്ടേ
ക്രിസ്തു മാർഗ്ഗം വെന്നീടാൻ
ഭീതി മുറ്റും തളർത്തുന്നേ
സ്തുതി ചൊൽവാൻ കൃപ താ
ജ്ഞാനം നല്ക; ധൈര്യം നല്ക;
ജീവിപ്പാനായ് ഇന്നാളിൽ (2)

മത്സരത്തിൻ ചിന്ത മാറ്റി
വിനയം ധരിപ്പിക്ക
ലജ്ജിപ്പിക്കും സ്വാർത്ഥം മാറ്റി
ആത്മാവെ പോഷിപ്പിക്ക
ജ്ഞാനം നല്ക; ധൈര്യം നല്ക;
സ്വർ ലക്ഷ്യത്തെ സൂക്ഷിപ്പാൻ (2)

ഉന്നതത്തിൽ നിർത്തീടെന്നെ
മുറ്റും കാണാൻ മറ്റുള്ളോർ
ക്രിസ്തുവിൻ പടക്കോപ്പേന്തി
മർത്യരെ രക്ഷിച്ചീടാൻ
ജ്ഞാനം നല്ക; ധൈര്യം നല്ക;
നിന്നിടാനായ് നിൻ പക്ഷം (2)

തിന്മയെ നേരിടുന്നേരം
ക്ഷീണിതനായ് തീരല്ലേ
നിൻ രക്ഷയെ തേടിപ്പോകാൻ
നിൻ മഹത്വം കണ്ടെത്താൻ
ജ്ഞാനം നല്ക; ധൈര്യം നല്ക;
നിന്നെ ആരാധിച്ചീടാൻ (2)-