ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗ്ഗസ്ഥനായ ദൈവമല്ലോ.@2 ദിനവൃത്താന്തം 20:6
ഛായാചിത്രം
ഡാനിയേൽ സി. റോബർട്ട്സ്
1841–1907

ഡാനിയേൽ സി. റോബർട്ട്സ്, 1876 (God of Our Fathers). സൈമണ്‍ സഖറിയ, 2016.

നാഷ്ണൽ ഹിം ജോർജ്ജ് ഡബ്ള്യു. വാറൻ, 1888 (🔊 pdf nwc). അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടനയുടെ ശതാബ്ദി ആഘോഷത്തിനായി വാറൻ ഈ സംഗീതം എഴുതി.

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

സർവ്വ ശക്തൻ പിതാക്കൾ തൻ ദൈവം
പിതാക്കളെ വഴി നടത്തിയോൻ
താരങ്ങളാൽ മാർഗ്ഗം തെളിച്ചവൻ
സ്തോത്രം പാടി തൻ മുമ്പിൽ വണങ്ങാം

തൻ ദിവ്യ സ്നേഹം വഴി നടത്തി
സ്വാതന്ത്ര്യം നൽ-കി ഈ ഭൂലോകത്തിൽ
ആശ്രയവും നടത്തിപ്പും നീയേ
നിൻ വാക്കത്രെ ഞങ്ങൾ തൻ ആശ്രയം

പോരിൻ വിളി യുദ്ധകാലാപങ്ങൾ!
നിൻ കരമെ-ന്നും ഞങ്ങൾക്കഭയം
നിൻ സത്യ വ-ഴി ഞങ്ങളുള്ളത്തിൽ
ശാന്തി, സ്നേ-ഹം, സന്തോഷം നൽകട്ടെ

അദ്ധ്വാനിപ്പോ-ർക്കു വിശ്രാമം നൽക!
രാത്രി പോക്കി പ്രകാശം അരുൾക!
സ്നേഹം, കൃപ, ഉള്ളത്തിൽ നിറയ്‌ക്ക,
സ്തോത്രം സ്തുതി നിനക്കു മാത്രമേ!