നൽ ദൈവത്തിൽ സ-ന്തോഷിച്ചീടിൻ
പുരുഷന്മാരേ
ഭ-യന്നിടേണ്ട രക്ഷകൻ താൻ
ജാതനായിന്നു
സാ-ത്താന്യ ശക്തി തന്നിൽ നിന്നും
നിന്നെ രക്ഷിപ്പാൻ
പല്ലവി
ഓ ശാന്തി സന്തോഷം ഇന്നാൾ, ഏ-വർ-ക്കും
ഓ ശാന്തി സന്തോഷം എന്നും!
ഓ യിസ്രായേലിൻ ബെത്ലഹേമിൽ
പൈതൽ ജനിച്ചു.
അ-നുഗ്രഹീത പ്രഭാതത്തിൽ
പുൽത്തൊട്ടിയതിൽ
തൻ അമ്മ മേരി വാഴ്ത്തപ്പെട്ടോൾ
അനു-ഗ്രഹീതയായ്
ഓ സ്വർഗ്ഗീയ പിതാവിൽ നിന്നും
ദൂതർ വന്നല്ലോ
ആ കാവൽ കാക്കും ഇടയർക്കു
മോദം ചൊന്നല്ലോ
ശിശുവിൻ പേരോ ദൈവപുത്രൻ
ബേ-തലേ ജനിച്ചോൻ
ഓ ഭയം വേണ്ട
ദൂതർ ചൊന്നു,
മറ്റൊന്നിനാലും;
നൽ കന്യകയിൽ പിറന്നിന്നു
രക്ഷകനായോൻ
വിശ്വസി-പ്പോരെ രക്ഷിച്ചീടാൻ-
സാത്താനിൽ നിന്നും
ആ ഇടയന്മാർ അതു കേട്ട്
ആഹ്ലാദിതരായ്
തൻ ആടുകളെ കൊടുംങ്കാറ്റിൽ
അലയാൻ വിട്ടു;
നേരേ പോയ് ബെത്ലഹേമിൽ ദിവ്യ-
ശിശുവെ കാണാൻ
ഓ ബെത്ലഹേമിൽ ചെന്നിട്ടവർ
പൈതലെ കണ്ടു
പശു-ത്തൊട്ടിയിൽ കിടന്നു ശിശു
കാലികൾക്കൊപ്പം
തൻ അമ്മ മേരി ചാരെ നിന്നു
പ്രാർത്ഥനയോടെ
നാം പാട്ടുപാടി സ്തുതിച്ചീടാം
ഇന്നിവിടെയും
അ-ന്യോന്യം എന്നും സ്നേഹിച്ചീടാം
സഹോദരേ പോൽ
ഈ ക്രിസ്തുമസ്സ് കാലങ്ങളിൽ നമ്മൾ
അന്യരെ കരുതാൻ
*** *** *** *** *** ***
ഈ ഭവനത്തെ ഭരിപ്പോനെ
ദൈവം കാക്കട്ടെ
വരും കാലത്തെ ക്രിസ്തുമസ്സ് കാണാൻ
നീണാൾ വാഴട്ടെ
നിൻ മിത്രം ബന്ധു ദൂരെ പാർപ്പോരും
നീണാൾ വാഴട്ടെ
പ്രതേക പല്ലവി
ഓ ദൈവം പുതു വർഷത്തിൽ
നൽകട്ടെ
ഓ ശാന്തി സന്തോഷമെന്നും