നീ ഭയപ്പെടെണ്ടാ; ഞാന്‍ നിന്നോടു കൂടെ ഉണ്ടു; ഭ്രമിച്ചു നോക്കേണ്ടാ,ഞാന്‍ നിന്റെ ദൈവം ആകുന്നു. ഞാന്‍ നിന്നെ ശക്തീകരിക്കും ഞാന്‍ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈ കൊണ്ടു ഞാന്‍ നിന്നെ താങ്ങും.@യെശയ്യാവു 41:10
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഫേനി ക്രോസ്ബി. ഐറാ സാങ്കി എഴുതിയ വിനോവ്ഡ് സോങ്ങ് സ് ഫോര്‍ സണ്ടേ സ്കൂള്‍സ് എന്ന പുസ്തകത്തില്‍ നിന്നും. (ന്യൂയോര്‍ക്ക്: ബീഗ്ലോ & മെയിന്‍ കമ്പനി, 1890). സൈമണ്‍ സഖറിയ, 2011.

ബര്‍മുഡ, ഐറാ ഡി. സാങ്കി, 1890 (🔊 pdf nwc).

ഛായാചിത്രം
ഐറാ ഡി. സാങ്കി
1840–1908

പേടിക്ക വേണ്ടാ ദൈവം കാണുന്നു
ഏതവസ്ഥയിലും താന്‍ കാക്കുന്നു.
തന്‍ സ്വന്തം മക്കളെ താന്‍ അന്‍പോടെ
ഒരിക്കലും വിടില്ലലഞ്ഞീടാന്‍.

പല്ലവി

കര്‍ത്തന്‍ കാത്തീടും നിന്നെ എന്നെന്നും
എത്ര നല്‍ മിത്രമവന്‍, താതനും
കര്‍ത്തന്‍ താന്‍ കേള്‍ക്കും നിന്റെ യാചന
കാത്തീടും നിന്നെയോ ആശ്രയിക്ക

കാത്തു സൂക്ഷിക്കും ദൈവം രാപകല്‍
കാല്‍ വഴുതാതെ വഴി കാട്ടിയായ്‌
നല്ലിടയനാമാവന്‍ മേച്ചിടും
തോട്ടിലെ തണ്ണീരാല്‍ ദാഹം മാറ്റും

ജീവപര്യന്തം കര്‍ത്തന്‍ കാക്കുമേ
ആരും തരാത്ത നന്മ നല്‍കി താന്‍ ‍.
നാലാം യാമത്തിലും താന്‍ വന്നെത്തും
ക്ഷേമമായ് ചേര്‍ക്കുമേ സ്വര്‍ഗ്ഗ രാജ്യേ.