തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.@യോഹന്നാന്‍ 3:16
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഹെന്‍റിച്ച് സുസോ (?–1366); ലാറ്റിനില്‍ നിന്നും ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്തത്, ജോണ്‍ എം. നീല്‍ കരോള്‍ ഫോര്‍ ക്രിസ്തുമസ് ടൈട് (ലണ്ടന്‍:1853). മാലാഖമാര്‍ ഈ വരികള്‍ പാടുന്നതായി കേട്ട് സുസോ അവരോടൊപ്പം പാടി ആടി ആരാധിച്ചതായി നാടോടി കഥകളില്‍ പറയുന്നു. സൈമണ്‍ സഖറിയ, 2011.

ടാള്‍സി ജൂബിലോ യില്‍ നിന്നും, 14 -ലാം നൂറ്റാണ്ടിലെ ജര്‍മ്മന്‍ മേലടി; ഹാര്‍മണി ക്രിസ്തുമസ് കാരള്‍സ് ഓള്‍ഡ്‌ ആന്‍ഡ് ന്യൂ, 1871 (🔊 pdf nwc).

ഛായാചിത്രം
ജോണ്‍ എം. നീല
1818–1866

ഉല്ലസിച്ചാര്‍പ്പിടാം ക്രിസ്തുവിന്‍ ശിഷ്യരേ
കേള്‍പ്പിന്‍ ദൂതര്‍ സന്ദേശം ഹാ! ഹാ! യേശു ക്രിസ്തു ജാതനായ്
കാലികള്‍ നമിക്കുന്നു പുല്‍കൂട്ടില്‍ താന്‍ ശയിക്കുന്നു
യേശു ജാതനായ് യേശു ജാതനായ്

ഉല്ലസിച്ചാര്‍പ്പിടാം ക്രിസ്തുവിന്‍ ശിഷ്യരേ
കേള്‍പ്പിന്‍ മോദ വാര്‍ത്തയെ ഹാ! ഹാ! ശാന്തിയേകാന്‍ ജാതനായ്
സ്വര്‍ഗ്ഗത്തെ തുറന്നു താന്‍, നല്‍ മോദം മര്‍ത്ത്യര്‍ക്കേകാനായ്
യേശു ജാതനായ് യേശു ജാതനായ്

ഉല്ലസിച്ചാര്‍പ്പിടാം ക്രിസ്തുവിന്‍ ശിഷ്യരേ
ചാവിനെ ഭയപ്പെടാ, ശാ-ന്തി! രക്ഷിപ്പാന്‍ താന്‍ ജാതനായി
നിത്യമാം സ്വര്‍ഗ്ഗത്തിലേ - ക്കെന്നെ താന്‍ വിളിക്കുന്നു
യേശു ജാതനായ് യേശു ജാതനായ്