അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു.@മത്തായി 28:6
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഫിലിപ്പ് പി. ബ്ലിസ്, ഗോസ്പൽ ഹിംസ് നമ്പർ 2, 1876 (Hallelujah, He Is Risen). സൈമണ്‍ സഖറിയ, 2016.

🔊 pdf nwc.

ഛായാചിത്രം
ഫിലിപ്പ് പി. ബ്ലിസ്സ്
1838–1876

‘ഹല്ലേലൂയ്യ ഹി ഈസ് റിസൺ’ എന്ന ഈ ഗാനം 1876 ലെ വസന്തകാലത്തു തെക്കൻ പ്രദേശത്തു വച്ച് എഴുതപ്പെട്ടു. 1876 ലെ ഈസ്റ്റർ സായം സന്ധ്യയിൽ ജോർജ്ജിയയിലെ ഓഗസ് എന്ന സ്ഥലത്തെ കോടതി മുറ്റത്ത് വച്ച് സുവിശേഷം കേൾക്കാനായി തടിച്ചു കൂടിയ ആയിരക്കണക്കിനു ആളുകൾക്കു മുൻപിൽ അദ്ദേഹം ഈ ഗാനം ആദ്യമായി ആലപിച്ചു. അന്നു അവിടെ കൂടിയിരുന്ന ആരും തന്നെ, ഈ ഗാനം ആലപിച്ച അദ്ദേഹത്തിന്റെ ആ തേജസ്സറിയ മുഖമോ, ആ പാടിയതിന്റെ മുഴങ്ങുന്ന ജയധ്വനിയോ ഒരിക്കലും മറക്കാൻ ഇടയില്ല.

വിറ്റിൽ, പേജ്. 142

ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ! ഉയിർത്തെഴുന്നേറ്റവൻ.
മാലാഖമാർ ആർപ്പിടട്ടെ, ജയിച്ചേശു മൃത്യുവെ!
ഉയർത്തേശു, ഉയർത്തേശു, ഇനിയില്ല മൃത്യുവും!
ഉയർത്തേശു, ഉയർത്തേശു, ഇനിയില്ല മൃത്യുവും!

ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ! ഉയിർത്തെഴുന്നേറ്റവൻ.
ആത്മാവതു സാക്ഷിക്കുന്നു, തലയാകും ക്രിസ്തുവെ
മദ്ധ്യസ്ഥനും, ക്രിസ്തുവത്രേ, ഉയിർത്തെഴുന്നേറ്റവൻ.
മദ്ധ്യസ്ഥനും, ക്രിസ്തുവത്രേ, ഉയിർത്തെഴുന്നേറ്റവൻ.

ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ! ഉയിർത്തെഴുന്നേറ്റവൻ.
മരണത്തിൻ മുള്ളു നീങ്ങി, പുതുജീവൻ ക്രിസ്തുവാം.
കല്ലറ തുറന്നുയിർത്തു! യേശു വരും രാജാവായ്!
കല്ലറ തുറന്നുയിർത്തു! യേശു വരും രാജാവായ്!