ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.@യോശുവ 24:15
ഛായാചിത്രം
ജോണ്‍ ബി. ഡൈക്സ്
1823–1876

ഹെൻറി വെയർ ജൂണിയർ (1794–1843) (Happy the Home When God Is There); അദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിച്ച "സെലക്ഷൻ ഓഫ് ഹിംസ് ആന്റ് പോയട്രി ഫോർ യൂസ് ഓഫ് ഇൻഫന്റ്സ് ആൻഡ്‌ ജുവനൈൽ സണ്ടെസ്കൂൾ അന്റ് ഫാമലീസ്" ൽ നിന്നും, മൂന്നാം പതിപ്പ് 1846. സൈമണ്‍ സഖറിയ, 2015.

സെന്റ്‌. ആഗ്നസ്, ജോൺ ബി. ഡൈക്ക്‌സ്, ഇംഗ്ലീഷ് ചർച്ചിന്റെ ഉപയോഗത്തിലേക്കായി ജോണ്‍ ഗ്രേ പ്രസിദ്ധീകരിച്ച ഗാന സമാഹാരത്തിൽ നിന്നും. 1866 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

സ്നേഹം ആനന്ദം തിങ്ങുമേ,
ദൈവം പാർക്കുന്നിടം.
ഒന്നുമാത്ര-മേ യാചന,
സ്വർഗ്ഗ സമാധാനം!

യേശുവിൻ നാമം ഇമ്പമാം,
ഭവനേ ആനന്ദം!
തൻ കീർത്തി പാടും കുഞ്ഞുങ്ങൾ,
മാതാപിതാക്കളും.

പ്രാർത്ഥിക്കും വീട്ടിൽ ആനന്ദം!
സ്തോത്രം പാടും ദിനം.
മാതാപിതാക്കൾക്കിമ്പമേ,
ദൈവ വചനങ്ങൾ!

ഭവനേ ഐക്യം നേടുവാൻ,
ആശീർവദിക്കുകേ.
നിൻ സ്നേഹത്താൽ ബന്ധിക്കുകേ,
സ്നേഹത്തിൽ വാഴുവാൻ.