പെട്ടെന്നു സ്വർഗ്ഗീയസൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്നു ദൈവത്തെ പുകഴ്‌ത്തി. അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം എന്നു പറഞ്ഞു.@മത്തായി 18:13
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

ചാൾസ് വെസ്ലി, ഹിംസ് ആന്റ് സേക്രഡ് പോംസ് 1739, ആധുനിക രചന (Hark! the Herald Angels Sing). 1-4 ചരണങ്ങൾ തർജ്ജിമക്കാരൻ അജ്ഞാതം. *5 -മത്തെ ചരണം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2016.

മെന്റൽസൺ ഫെലിക്സ് മെന്റൽസൺ, അദ്ദേഹത്തിന്റെ ഫെസ്റ്റ് ഗെസാങ് ആൻ ഡി ക്-യൂൻസ്ലർ, എന്ന സംഗീതാലാപനം (കണ്ഠാറ്റ) (ഫാറ്റർലാന്റ് എന്ന രണ്ടാം ഭാഗത്തിൽ, ഡൈനം ഗാവിൻ -ത്തിൽ) നിന്നും 1840; യോഹാൻ ഗുട്ടൻബർഗ്ഗ് എന്ന മാന്യദേഹം അച്ചുകൂടം കണ്ടുപിടിച്ചതിന്റെ 400-മത്തെ വാർഷീകം ഈ സംഗീതാവതരണം കൊണ്ട് ആഘോഷിച്ചു. വില്യം എച്ച്. കമിങ്ങ്സ്, ന്റെ ഈ ക്രമീകരണം റിച്ചാർഡ് ആർ. ചോപ്പ്, രചിച്ച കോൺഗ്രിഗേഷണൽ ഹിം ആന്റ്‌ റ്റ്യൂൺ ബുക്കി ൽ ആദ്യമായി പ്രത്യക്ഷപ്പെട്ടു.1857 (🔊 pdf nwc).

ഛായാചിത്രം
ചാൾസ് വെസ്ലി
(1707–1788)

കേൾക്ക ദൂത സൽസ്വരം- ക്രിസ്ത ജാതഘോഷണം
ഭൂമൗ ശാന്തി സന്തോഷം- ആമ്മീൻ പാടി ഉണ്ടായി
ആനന്ദിപ്പിൻ മർത്യരെ- യോഗമായി വാനദൂതർ-
യേശു ഇന്നു ഭൂജാതൻ-എന്നു ലോകം ആർക്കുന്നു.

പല്ലവി

കേൾക്ക ദൂത സൽസ്വരം- ക്രിസ്തജാത ഘോഷണം

വാനേ ദൂതരാൽ എന്നും- മാന്യനാം ഈ ക്രിസ്തേശൻ
പാർത്തലേ കന്യകയിൽ മൂർത്തിയായി ജനിച്ചു
മാനമായിപാടുവിൻ- മാനവാ-വതാരത്തെ
ക്ലേശം തീർത്തു രക്ഷിക്കും- ഈശാനാം ഇമ്മാനുവേൽ

ശാലേമിൻ പ്രഭോ! വാഴ്ക- വാഴ്ക- നീതി സൂര്യ! നിൻ
ശോഭ ജീവൻ നല്കുമെ- രോഗശാന്തി സർവർക്കും
മാനമാകെ വിട്ടഹോ! മർത്യ ഭാഗ്യം തേടുവാൻ
മൃത്യഹാരം ചെയ്യുവാൻ ജാതനായി പാരിടേ

യേശൂ! ലോകമോഹിതാ!- വാസമാക ചേതസി
വേഗം ഏക നൽവരം- നാഗ ശക്തി പോകുവാൻ
ശാപദോഷം തീർത്തു നീ- വാഴ്ക! വാഴ്ക! മാനസേ
പൂർണ്ണമായ വിശ്വാസം- ദാനം ചെയ്ക സർവ്വദാ-

*ആദാം രൂപം മാറ്റുകെ- ദൈവ രൂപം ഏകുകേ
രണ്ടാം ആദം ക്രിസ്തനാൽ-നിൻ സ്നേഹത്തിൽ ചേർക്കുകേ
പാപികളെ രക്ഷിപ്പിൻ- പുതു ജീവൻ നൽകുവിൻ
നിന്നെ ഏവർക്കും നൽകി ഹൃത്തിൽ വാഴ്ക എന്നുമേ-