വരുവിന്‍, നമുക്ക് യഹോവയുടെ പര്‍വതത്തിലേക്കും കയറിച്ചെല്ലാം.@മീഖ 4:2
ഛായാചിത്രം
ചാള്‍സ് എച്ച്. ഗബ്രിയേല്‍
1856–1932

ജോണ്‍സണ്‍ ഓട്ട്മേന്‍ ജൂണിയര്‍, 1898 (Higher Ground); സൈമണ്‍ സഖറിയ, 2011.

ചാള്‍സ് എച്ച്. ഗബ്രിയേല്‍ (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

നാള്‍ തോറും ഞാന്‍ തേടുന്നിതാ
ഉയരങ്ങള്‍ ഉന്നതത്തില്‍
മുന്നോട്ടങ്ങാഞ്ഞു നീങ്ങുന്നെ
നാഥാ എന്‍ കാലുറപ്പിക്ക

പല്ലവി

വിശ്വാസത്തില്‍ ഉറപ്പിക്ക
ഉന്നതത്തില്‍ നിറുത്തെന്നെ
കണ്ണെത്തിടാ ഉയരത്തില്‍
നാഥാ എന്‍ കാലുറപ്പിക്ക.

സംശയവും ഭയപ്പാടും
അലട്ടുന്നെ രക്ഷിക്കെന്നെ
ഒന്നു മാത്രംഎന്‍ യാചന
ഉന്നതത്തില്‍ നിറുത്തെന്നെ

പല്ലവി

മേല്‍ ലോകേ ഞാന്‍ വസിക്കേണം,
സാത്താനെ ഞാന്‍ ജയിക്കേണം
വിശ്വാസം മോദം എകുന്നെ
വിശുദ്ധര്‍ ഗീതം മേല്‍ ലോകേ

പല്ലവി

മഹോന്നതെ ചെന്നെത്തേണം
മഹത്വ ശോഭ കാണേണം
സ്വര്‍ ലോകേ ഞാന്‍ ചേരും വരെ
എന്‍ ലക്‌ഷ്യം ഉന്നതം മാത്രം.