എനിക്കു അത്യുന്നതമായ പാറയിങ്കലേക്കു എന്നെ നടത്തേണമേ.@സങ്കീർത്തനങ്ങൾ 61:2
ഛായാചിത്രം
ലൂയിസ് ഹാർസോ
1828–1919

ലൂയീസ് ഹാർട്ട്സോ, 1874 (The Higher Rock). സൈമണ്‍ സഖറിയ, 2017.

🔊 pdf nwc.

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഉന്നതമാം പാറമേലേ-
-ക്കെന്നെ നീ അ-ണച്ചുകൊൾ.
ശത്രു തെല്ലും തോല്പിക്കാത്ത,
കോട്ട തന്നിൽ ചേർക്കേണം.

പല്ലവി

കർത്തൻ പാറ എന്നാശ്ര-യം
രക്ഷ ശാന്തി സൗജന്യം
അതിൻ നിഴൽ എന്നഭ-യം
ആശ്രയിക്കാം എന്നെന്നും

ലോക കൊടുങ്കാറ്റിൽ നിന്നും
ഭദ്രമായ് മ-റയ്ക്കുന്നു
കർത്തൻ പാറ, പൂർണ്ണരക്ഷ,
മാധുര്യമാം വിശ്രാന്തി.

ഉന്നതമാം കർത്തൻ പാറ
എകിടുന്നു എപ്പോഴും
അളവില്ലാ ആമോദ-വും,
അതിൻ ദിവ്യ ശക്തിയും,

ഉന്നതമാം കർത്തൻ പാറ
മോദമായ് ന-ടത്തുന്നു,
ദിനം തോറും പുതുക്കുന്നു
ശുദ്ധമാക്കു-ന്നാത്മാവെ

ഉന്നതമാം കർത്തൻ പാറ
രക്ഷിക്കു-ന്നെൻ ആത്മാവെ,
വിശ്വാസം, പ്ര-ത്യാശ, സ്നേഹം,
കൃപയാൽ വർ-ദ്ധിക്കുന്നു.

സ്തുതി പാടും നിനക്കെന്നും
രക്ഷിക്കും നിൻ ശക്തിക്കായ്
പാർക്കും എന്നും നിൻ നിഴ-ലിൽ
വീശീടും ജയക്കൊടി