മാര്‍കസ് എം. വെല്‍സ്, 1858 (Holy Spirit, Faithful Guide). ഐസക് ബി. വുഡ് ബെറി ക്രോഡീകരിച്ച് ന്യൂയോര്‍ക്ക് മ്യുസിക്കല്‍ പയനീര്‍
-ല്‍ പ്രസിദ്ധീകരിച്ചു. റവ. തോമസ് കോശി (1857–1940).
1858, ഒക്ടോബറില്‍ ഒരു ശനിയാഴ്ച്ച വൈകുന്നേരം ഹാര്‍ഡ് വിക് ന്യൂയോര്‍ക്കിനടുത്തുള്ള എന്റെ ചോള പാടങ്ങളില്‍ ജോലി ചെയ്യവേ ഈ ഗാന രചനക്ക് പ്രചോദനം വന്നു. പിറ്റേന്ന് തന്നേ ഗാനം പൂര്‍ത്തിയാക്കി രാഗവും എഴുതി പ്രൊഫസര്‍ ഐ.ബി. വുഡ് ബറിക്ക് അയച്ചു കൊടുത്തു.
ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി
കൊണ്ടുപോകും വനത്തിൽ കൂടെ സാവധാനത്തിൽ
ക്ഷീണരേ സന്തോഷിപ്പിൻ തൻ ഇമ്പ മൊഴി കേൾപ്പിൻ
സഞ്ചാരീ നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ
ഉള്ളം തളർന്നേറ്റവും ആശയറ്റനേരവും
ക്രൂശിൻ രക്തം കാണിച്ചു ആശ്വാസം നൽകീടുന്നു
ശുദ്ധാത്മാവിൻ പ്രഭയിൽ ഞാനൊളിക്കും നേരത്തിൽ
ശത്രു ശല്ല്യമൊന്നുമേ പേടിക്കേണ്ട എങ്ങുമേ
സത്യ സഖി താൻ തന്നെ സർവദാ എൻ സമീപെ
തുണയ്ക്കും നിരന്തരം നീക്കും ഭയം സംശയം
കാറ്റുഗ്രമടിക്കിലും ഇരുൾ കനത്തീടിലും
സഞ്ചാരീ നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ
ആയുഷ്കാലത്തിനന്തം ചേർന്നാർത്തി പൂണ്ട നേരം
സ്വർഗ്ഗ ചിന്ത മാത്രമേ ഏകമെന്നാശ്രയമേ
താൻ മാത്രം ആ നേരത്തും എന്നെ ആഴം കടത്തും
സഞ്ചാരീ നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ