സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ.@യെശ്ശയാവു 6:3
ഛായാചിത്രം
ജോണ്‍ ബി. ഡൈക്സ്
(1823–1876)

റെജിനാൾഡ് ഹെബർ, 1826 (Holy, Holy, Holy). ഇംഗ്ലണ്ടിലെ ഷ്രോപ്ഷെയറിൽ ഹോഡ്നറ്റ് എന്ന സ്ഥലത്ത് വികാരി ആയി ജോലി ചെയ്യുമ്പോൾ ട്രിനിറ്റി സണ്ടെസ്കൂളിനു വേണ്ടി ഹെബർ ഈ ഗാനം രചിച്ചു.

നിഖ്യാ, ഐറ ഡി. സാങ്കി, ഹിംസ് ഏൻഷ്യന്റ് ആന്റ് മോഡേൺ, 1861 (🔊 pdf nwc).

ഛായാചിത്രം
റെജിനാൾഡ് ഹെബർ
(1783–1826)

ശുദ്ധാ! ശുദ്ധാ! ശുദ്ധാ! സർവ്വ ശക്താ ദേവാ!
ഭക്ത ഗീതം കാലേ ഞങ്ങൾ അങ്ങുയർത്തുമേ.
പാപം ശാപം പോക്കും കാരുണ്യ യഹോവ,
ദേവ ത്രിയേക ഭാഗ്യ ത്രിത്വമേ!

ശുദ്ധാ! ശുദ്ധാ! ശുദ്ധാ! സർവ്വ ദിവ്യർ വാഴ്ത്തി,
ആർത്തു പൊൻ കിരീടങ്ങൾ നിൻ കാൽക്കൽ വീഴ്ത്തുന്നു.
ആസ്തയോടു ദൂത വൃന്ദവും പുകഴ്ത്തി,
ആദ്യന്ത ഹീനാ നിന്നെ വാഴ്ത്തുന്നു.

ശുദ്ധാ! ശുദ്ധാ! ശുദ്ധാ! കൂരിരുൾ അണഞ്ഞു,
ഭക്തി ഹീനൻ നിൻ പ്രഭാവം കാണാ എങ്കിലും;
നീയേ ശുദ്ധൻ തുല്യൻ അന്യനില്ല എങ്ങും,
ആർദ്രത സത്യം ശക്തി ഒന്നിലും.

ശുദ്ധാ! ശുദ്ധാ! ശുദ്ധാ! സർവ്വ നാഥാ ദേവാ!
സ്വർഗ്ഗം ഭൂമി സൃഷ്ടി സർവ്വം നിന്നെ വാഴ്ത്തുന്നു.
ശാപ ദോഷം പോക്കും കാരുണ്യ യഹോവ,
ദൈവ ത്രിയേക, ഭാഗ്യ ത്രിത്വമേ!