നാം മരിക്കേണ്ടുന്നവരല്ലോ: നിലത്തു ഒഴിച്ചുകളഞ്ഞതും വീണ്ടും ചേർത്തുകൂടാത്തതുമായ വെള്ളംപോലെ ഇരിക്കുന്നു; ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായവൻ തനിക്കു ഇനിയും ഭ്രഷ്ടനായിരിക്കാതവണ്ണം മാർഗ്ഗം ചിന്തിക്കുന്നു.@2 ശമൂവേൽ 14:14
ഛായാചിത്രം
ജോണ്‍ ബി.ഡൈക്സ്
1823–1876

ബഞ്ചമിൻ ബെഡോം (1717–1795) (If I Must Die). സൈമണ്‍ സഖറിയ, 2014.

ജോണ്‍ ബി.ഡൈക്സ് ഹിമ്നൽ ഫോർ യൂസ് ഇൻ ഇംഗ്ളീഷ് ചർച്ച്-ൽ, രചന, ജോണ്‍ ഗ്രെ, 1866 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

കഠിനമായ രോഗബാധയിൽ നിന്നും വിമുക്തനായത്തിനു ശേഷം മിസ്റ്റർ ബെഡോം എഴുതിയ ഏറ്റവും മെച്ചപ്പെട്ട കീർത്തനങ്ങളിൽ ഒന്നാണ് ഇതു. ആരോഗ്യം വീണ്ടുകിട്ടിയതിന്റെ നന്ദി സൂചകമായി ആദ്യം ഒരു കീർത്തനം അദ്ദേഹം രചിച്ചിരുന്നു. തുടർന്നുള്ള ചിന്തയിൽ അദ്ദേഹം ഈ വരികൾ എഴുതി.

ബറെജ്, പേജു. 51.

യേശുവിൻ രക്തം നമ്പി ഞാൻ,
മരിച്ചിടാൻ തയ്യാർ!
യാഗമായ് തീർന്ന തൻ രക്തം—
നിരപ്പി-ച്ചീശനായ്.

ലോകരോടെല്ലാം രംമ്യമായ്,
മരിച്ചിടാൻ തയ്യാർ!
ലോകസുഖങ്ങൾ വിട്ടിടാം—
സ്വർഗ്ഗ മോദങ്ങൾക്കായ്.

സാറാഫുകൾ വന്നീടട്ടെ,
മരിച്ചിടാൻ തയ്യാർ!
തൻ ചിറകിൽ ഉയർത്തട്ടെ—
വാനേ ഭവനത്തിൽ.

പിസ്ഗാ നിന്നു കനാൻ ദേശം,
ഒന്നു കണ്ടീടട്ടെ!
യോർദ്ദാനിൽ ഓളം പൊങ്ങട്ടെ—
ധീരമായ് താണ്ടും ഞാൻ.