ഞാൻ കേട്ട ഘോഷം വൈണികന്മാർ വീണമീട്ടുന്നതുപോലെ ആയിരുന്നു.@വെളിപ്പാട് 14:2
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

വിൽ എച്ച്. ഗേറി, 1898 (I’ll Be There). സൈമണ്‍ സഖറിയ, 2014.

ഏന്തൊണി ജെ. ഷോവാൾട്ടർ (🔊 pdf nwc).

ഛായാചിത്രം
ഏന്തൊണി ജെ. ഷോവാൾട്ടർ
1858–1924

അമ്മ ഓതി മോദമായ്
സ്വർ ഭവന മോദങ്ങൾ!
അന്ത്യമായ് മൊഴിഞ്ഞവൾ:
ചേർന്നിടും;
ദൂതർ പാടും ദേശത്തിൽ
വീണ മീട്ടും നാടതിൽ
സ്വർഗ്ഗ രാജൻ തന്റെ മുൻ
ചേർന്നിടും.

പല്ലവി

ചേർന്നിടും ഞാൻ ചേർന്നിടും
ചേർന്നിടും ഞാൻ ചേർന്നിടും
ദൂതർ പാടും ദേശത്തിൽ
വീണ മീട്ടും നാടതിൽ
സ്വർഗ്ഗ രാജൻ തന്റെ മുൻ
ചേർന്നിടും

പ-ളുങ്കു കടൽ-ക്കരെ
അമ്മ ക്ഷണി-ക്കുന്നെന്നെ
ഉത്തരമായ് ചൊല്ലും ഞാൻ
ചേർന്നീടും
എന്തു മോദം ആദിനം!
കാണും ഞാൻ മുഖാമുഖം
നിത്യ കാലമൊക്കെയും
ചേർന്നിടും.

ശാന്തി തീര-മപ്പുറം
കാണും രക്ഷകൻ മുഖം
തൻ കരം പിടിച്ചു ഞാൻ
ചേർന്നിടും.
ദൂ-തർ ഗാന മദ്ധ്യത്തിൽ
തങ്ക പാതെ പോയിടും
മോഹനമാം നാടതിൽ
ചേർന്നിടും.

പ-വിഴ വാതിൽ കാ-വലായ്
ചേരും ദൂതർ ഓതുന്നു:
ഇല്ല കാലം ഭൂമിക്കായ്‌;
ചേർന്നിടും
മിത്രങ്ങളെ കണ്ടിടാൻ,
സ്വർണ്ണ വീഥി താണ്ടും ഞാൻ
അന്ത്യമില്ലാ നാടതിൽ
ചേർന്നിടും.