അവന്‍ എന്റെ പ്രാണനു വേണ്ടി ചെയ്തതു ഞാന്‍ വിവരിക്കാം.@സങ്കീര്‍ത്തനങ്ങള്‍ 66:16
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

എ. കാതറീന്‍ ഹേങ്കീ, 1866 (I Love to Tell the Story). സൈമണ്‍ സഖറിയ, 2012.

വില്ല്യം ജി. ഫിഷര്‍, ജോയ്ഫുള്‍ സോങ്ങ്സ്, നമ്പര്‍ 1മുതല്‍ 3 വരെ (ഫിലഡല്‍ഫിയ, പെന്‍സില്‍വാനിയ മെത്തഡിസ്റ്റ് എപ്പിസ്കോപ്പല്‍ ബുക്ക് റൂം, 1869) (🔊 pdf nwc).

ഛായാചിത്രം
വില്ല്യം ജി. ഫിഷര്‍r
1835–1912

യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കി 1866ല്‍ രചിക്കപ്പെട്ട ഒരു നീണ്ട കാവ്യമാണ് ഇത്. ഇതിനു രണ്ടു ഭാഗങ്ങള്‍ ഉണ്ട്. അമ്പതു ചരണങ്ങള്‍ അടങ്ങിയ ആദ്യ ഭാഗത്തിനു തലക്കെട്ടായി കൊടുത്തിരുന്നതു, "ആവശ്യപ്പെട്ട കഥ- ജനുവരി 29, 1866" എന്നായിരുന്നു. രണ്ടാം ഭാഗത്തിനു "പറയപ്പെട്ട കഥ- നവംബര്‍ 18, 1866" എന്നും ആയിരുന്നു. കവിയിത്രിക്കു ഈ കാവ്യ രചനക്ക് മുമ്പായി സാരമായ ഒരു രോഗം ബാധിച്ചിരുന്നു എന്നും, രോഗവിമുക്തയായിക്കൊണ്ടിരിക്കുന്ന നീണ്ട വിശ്രമകാലം ഈ കാവ്യ രചനക്കായി ഉപയോഗിച്ചു എന്നും കരുതപ്പെടുന്നു. ഒന്നാം ഭാഗത്തിലെ ചില ചരണങ്ങള്‍ 1867ല്‍ ഡോ. ഡബ്ലിയൂ. എച്ച്. ഡോവെന്‍ "Tell me the old, old story,"(യേശുവിന്‍ ദിവ്യ സ്നേഹം എന്നോട് വര്‍ണ്ണിക്ക) എന്ന പ്രസിദ്ധമായ ഗാനം, അതിന്റെ വളരെ പ്രചാരം ഉള്ള ഇന്നത്തെ രാഗത്തില്‍ രചിക്കാന്‍ ഉപയോഗിച്ചു. രണ്ടാം ഭാഗത്തില്‍ നിന്നും ചില ചരണങ്ങള്‍ എടുത്തു, ഡബ്ലിയൂ. ജി. ഫിഷര്‍ താന്‍ രചിച്ച രാഗത്തില്‍ "ഐ ലവ് ടു ടെല്‍ ദി സ്റ്റോറി" എന്ന ഈ ഗാനം രചിച്ചു. ഇന്നു ഇതു ആധുനിക ഗാനങ്ങളില്‍ വച്ച് പ്രചാരം സിദ്ധിച്ച ഒരു ഗാനമായതിനാല്‍ നിരവധി ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടു വരുന്നു. ഇവയും കവിയിത്രിയുടെ മറ്റു ഗാനങ്ങളും അവരുടെ തന്നെ സൃഷ്ടികളായ രാഗങ്ങളിലും, മറ്റു നിരവധി രൂപങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടു. അവരുടെ പല ഗാനങ്ങളും 1870 ല്‍ പുറത്തുവന്ന "ഹാര്‍ട്ട്‌ ടു ഹാര്‍ട്ട്" എന്ന ഒരു ചെറിയ വാല്യത്തില്‍ കാണാവുന്നതാണു. കഴിഞ്ഞ അമ്പതു വര്‍ഷങ്ങളില്‍ എഴുതപ്പെട്ടതും പ്രായഭേതമെന്യേ ഹൃദയത്തില്‍ തട്ടുന്നതുമായ ചുരുക്കം ഗാനങ്ങളില്‍ ഒന്നാണ് ഈ ചെറു ഗീതം.

-നട്ടര്‍, പേജ്. 286


'സറെ' ഇംഗ്ലണ്ടില്‍ നിന്നും വന്ന ഒരു കത്തില്‍ ഇങ്ങിനെ കാണുന്നു. "കഴിഞ്ഞ ശീതകാലത്ത് ബ്രിട്ടീഷ് കൊളുംബിയയില്‍ നിന്നും ഒരു യുവാവു ഇവിടെ വന്നിരുന്നു…" "അയാള്‍ റോയല്‍ മെറീന്‍സില്‍ ആയിരുന്നു. മദ്യപാനത്തില്‍നിന്നും പൂര്‍ണ്ണമായി താന്‍ അകന്നു നിന്നതു കൂടാതെ സഹപ്രവത്തകരെയും അതിന്നായി പ്രേരിപ്പിച്ചു. പള്ളിയിലും ജോലിസ്ഥലത്തും പലരുമായുള്ള സംസാരമദ്ധ്യേ ആളുകള്‍ അദ്ദേഹത്തിന്റെ ധീരതയെയും നീതി ബോധത്തെയും പ്രശംസിച്ചു. ഒരു മെഡലും സല്‍സ്വഭാവത്തിനു സാക്ഷ്യം പറയുന്ന അടയാളങ്ങളും അവന്റെ യൂണിഫോമില്‍ ഉണ്ടായിരുന്നു. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് മിസ്സ്‌. ടി, 'ബേറ്റര്‍സീ പാര്‍ക്കി'ല്‍ നിന്നും ദത്തു എടുത്തതും, വീട്ടുജോലിക്കാരികള്‍ ജാലകങ്ങളും വാതില്പടികളും ഉരച്ചു തുടച്ചു വൃത്തിയാക്കുമ്പോള്‍ ആലപിച്ചിരുന്ന വിശുദ്ധ ഗീതങ്ങള്‍ മുഖേന രക്ഷയുടെ സുവിശേഷം അഭ്യസിച്ചവനും ആയിരുന്നു അവന്‍. ശൈശവത്തില്‍ പാര്‍ക്കില്‍ വച്ചു പഠിച്ചിരുന്ന മറ്റു പാട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും താന്‍ സ്വായത്തമാക്കിയ "ഐ ലൌ ടു ടെല്‍ ദി സ്റ്റോറി" എന്ന ഗാനമായിരുന്നു തനിക്കു ഏറ്റവും പ്രിയങ്കരമായിരുന്നതു. ഒരു പള്ളിയിലോ ചാപ്പലിലോ പോകാതിരുന്ന അയാള്‍ക്ക്‌ സല്‍സ്വഭാവത്തിന്റെ ആദ്യ വിത്തു ഹൃദയത്തില്‍ പാകിയത്‌ ഈ ഗാനമായിരുന്നു."

-സാങ്കി. പേജു 164–65.

Lyrics

വര്‍ണ്ണിക്കും ഞാന്‍ എന്‍ സാക്ഷ്യം-മേല്‍ ലോക കാര്യങ്ങള്‍
യേശുവിന്‍ വന്‍ മഹത്വം- തന്‍ സ്നേഹ വാത്സല്ല്യം!
വര്‍ണ്ണിക്കും ഞാന്‍ എന്‍ സാക്ഷ്യം-അതെത്ര സത്യമാം
തൃപ്തിയരുളും സാക്ഷ്യം മറ്റെന്തിനേക്കാളും

പല്ലവി

വര്‍ണ്ണിക്കും ഞാനെന്‍ സാക്ഷ്യം, സ്വര്‍ ഗ്ഗേ അതെന്റെ ലക്‌ഷ്യം
വര്‍ണ്ണിക്ക മാത്രം ലക്‌ഷ്യം യേശുവിന്‍ സ്നേഹത്തെ

വര്‍ണ്ണിക്കും ഞാന്‍ എന്‍ സാക്ഷ്യം അതത്ഭുതമത്രേ
തങ്ക സങ്കല്പ്പത്തെക്കാള്‍ അതുല്ല്യമേയതു
ഞാന്‍ വണ്ണിക്കുമെന്‍ സാക്ഷ്യം വന്‍ നേട്ടം ഞാന്‍ നേടി
അതൊന്നു കൊണ്ടു മാത്രം ഞാന്‍ വര്‍ണ്ണിക്കും വീണ്ടും.

വര്‍ണ്ണിക്കും വീണ്ടുംസാക്ഷ്യം ഞാന്‍ എന്നും ആമോദാല്‍
വര്‍ണ്ണിച്ചീടുമ്പോള്‍ വീണ്ടും മധുര്യമേറുന്നു.
ഞാന്‍ വര്‍ണ്ണിക്കുമെന്‍സാക്ഷ്യം ഹാ കേട്ടിടാത്തോര്‍ക്കായ്
രക്ഷയരുളും വാര്‍ത്ത നല്‍ ദൈവ വചനം.

വര്‍ണ്ണിക്കും ഞാന്‍ എന്‍ സാക്ഷ്യം ആസ്വദിപ്പോര്‍ക്കെല്ലാം
ദാഹം വിശപ്പും മാറ്റും ശ്രവിക്കുന്നോര്‍ക്കെല്ലാം
മഹത്വദര്‍ശനത്തില്‍ ഞാന്‍ പാടും നല്‍ ഗാനം
ഞാന്‍ എന്നും സ്നേഹിച്ചീടും പുരാതന സാക്ഷ്യം.