അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.@ലൂക്കോസ് 2:7
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

സ്പെഫ്നി ജഗ്ദീശ്നി ഗോഷ്ചെന്ന് ലെ ഒരുപുരാതന പോളിഷ് കരോൾ ഗാനം, 1908. പോളിഷ് ഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്തത് എഡിത്ത് എം. റീഡ്, 1921. സൈമണ്‍ സഖറിയ, 2015.

ഡബ്ല്യൂ സോൽബീ ലെസ്സി പോളിഷ് കരോൾ ഗാനം, ക്രമീകരണം ചെയ്തതു എഡിത്ത് എം. റീഡ് (🔊 pdf nwc).

താഴ്മപൂണ്ടു ദൈവ ശിശു, തൻ കിടക്ക പുൽതൊട്ടിൽ!
കാലികളോ ഉറ്റു നോക്കി, നാഥനാം ഈ പൈതലേ
ദൂതരോ ചിറകു വീശി, വർണ്ണിക്കുന്നു ആമോദത്താൽ
ക്രിസ്തു പൈതൽ രാജാവാം.

ആടുകൾ ഉറക്കമായി ആട്ടിടയർ കാവലായ്‌.
ശോഭ കണ്ടു വാർത്ത കേട്ടു രക്ഷയിൻ സുവിശേഷം!
ദുഃഖം നീങ്ങി മോദമേറി പ്രഭാതത്തെ എതിരേൽക്കാം-
ക്രിസ്തു പൈതൽ രാജാവാം.